കൊല്ലത്ത് ഗുണ്ടാ അസോസിയേഷന്‍ യോഗം ചേർന്നെന്ന റിപ്പോർട്ടിന് പിന്നാലെ കെട്ടിടം സീല്‍ ചെയ്ത് പൊലീസ് 

APRIL 5, 2026, 2:35 AM

കൊല്ലം: കൊല്ലത്ത് ഗുണ്ടാ നേതാക്കള്‍ അസോസിയേഷന്‍ ഓഫീസ് തുറക്കാന്‍ ഉദ്ദേശിച്ച കെട്ടിടം സീല്‍ ചെയ്ത് പൊലീസ്.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് കോളേജ് ജംഗ്ഷന് സമീപം ഓഫീസ് തുറക്കാന്‍ പദ്ധതി ഇട്ടത്. ഓഫീസ് തുറക്കുന്നതിന് മുന്നോടിയായി ഗുണ്ടകള്‍ യോഗം ചേര്‍ന്നിരുന്നു.

തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് യോഗത്തിന് ഗുണ്ടകള്‍ എത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

vachakam
vachakam
vachakam

  സംഘം ചേര്‍ന്നവര്‍ കൊടും ക്രിമിനലുകളാണ്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം.

ഓഫീസ് തുറക്കാൻ നിശ്ചയിച്ച കെട്ടിട ഉടമക്കെതിരെ അന്വേഷണം നടത്തും. സംഘത്തിലെ ഒരാള്‍ നടത്തിയിരുന്ന ജിമ്മും അടച്ചുപൂട്ടി. റീല്‍ ചിത്രീകരിച്ച ഗുണ്ടകളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗുണ്ടകള്‍ക്ക് എതിരെ കാപ്പ ചുമത്തുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam