ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ-വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി പി മാത്യു. സമരത്തിനിടെ സ്വന്തം ബ്ലൗസ് വലിച്ചുകീറാൻ കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന് നിർദേശം നൽകിയെന്നാണ് സി പി മാത്യു പറഞ്ഞത്.
ഇടുക്കി സ്ഥാനാർത്ഥി റോയി കെ പൗലോസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു സിപി മാത്യു.പ്രസംഗത്തിനിടെയാണ് മാത്യുവിന്‍റെ വിവാദ പ്രസ്താവന നടത്തിയത്.വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഉയരുന്നത്.
അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ് കീറിക്കോണം, രാജേശ്വരി ആദിവാസിയാണല്ലോ, പിന്നെ വകുപ്പ് എന്നാന്ന് നമുക്കറിയാം എന്ന് നിർദേശം നൽകിയെന്നാണ് മാത്യു പറഞ്ഞത്.വേദിയിൽ കെപിസിസി വൈസ് പ്രസിഡന്‍റ് ജയ്സണ്‍ ജോസഫ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. വിവാദ പരാമർശങ്ങൾ കേട്ട് വേദിയിലുള്ള ചിലർ ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
