ഹോളിവുഡിൽ പുതിയ താരസംഗമം; വിസ്മയിപ്പിക്കാൻ മാസ്കോട്ട്‌ലാൻഡ് അണിയറയിൽ

FEBRUARY 17, 2026, 9:12 PM

ഹോളിവുഡിലെ പ്രമുഖ താരങ്ങളായ ടൈറീസ് ഗിബ്‌സൺ, ബില്ലി സെയിൻ, ആർമി ഹാമർ  ജാക്ക് ബ്യൂസി എന്നിവർ ഒന്നിക്കുന്നു. മാസ്കോട്ട്‌ലാൻഡ് (Mascotland) എന്ന് പേരിട്ടിരിക്കുന്ന ഡാർക്ക് കോമഡി ത്രില്ലറിലാണ് ഈ വൻ താരനിര അണിനിരക്കുന്നത്.

കെറി മോൺഡ്രാഗൺ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം കഴിഞ്ഞ വർഷം മാസ്‌കോട്ട്‌സ് എന്ന പേരിലായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് ചില മാറ്റങ്ങളോടെയാണ് പുതിയ താരനിരയുമായി ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ലിയോ ഫിറ്റ്‌സ്‌പാട്രിക്, ജെയിംസ് പാക്സ്റ്റൺ, ലിൻ ഷായെ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്ന് യുവാക്കൾ തടവിൽ നിന്ന് മോചിതരായി യഥാർത്ഥ ലോകത്തേക്ക് എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബില്ലി സെയിൻ ഒരു കൊടുംകുറ്റവാളിയുടെ വേഷത്തിലാണ് എത്തുന്നത്. തടവിൽ നിന്നും രക്ഷപ്പെട്ടവർക്ക് ടൈറീസ് ഗിബ്‌സന്റെ കഥാപാത്രം നൽകുന്ന സഹായവും അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.

vachakam
vachakam
vachakam

ട്രാൻസ്‌ഫോർമേഴ്‌സ്, ഡെത്ത് റേസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ടൈറീസ് ഗിബ്‌സന്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ വാമ്പയേഴ്‌സ് ഓഫ് ദി വെൽവെറ്റ് ലോഞ്ച് ഉൾപ്പെടുന്നു. ബാക്ക് ടു ദി ഫ്യൂച്ചർ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ബില്ലി സെയിന്റെ അടുത്ത ചിത്രം ടേക്ക് ഓവർ ആണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam