രജനികാന്ത് കഴിഞ്ഞാല്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരു പോലെ ആരാധകരുള്ള താരം സമാന്തയാണെന്ന് സംവിധായകൻ ത്രിവിക്രം. സാമന്ത ഒരു ഹീറോയാണെന്നും ഓഫ് സ്‌ക്രീനിലും ഓൺ സ്‌ക്രീനിലും മറ്റുള്ളവർക്ക് മാതൃകയാണെന്നും നടി ആലിയ ഭട്ടും പ്രശംസിച്ചു.
'ഞാൻ ആലിയ ഭട്ടിനോട് പറയുകയായിരുന്നു. നടന്മാരിൽ രജനികാന്തിന് തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരുപോലെ ആരാധകരുണ്ട്. അദ്ദേഹം കഴിഞ്ഞാല്‍ പിന്നെ അത്രയും ആരാധകരുള്ള താരം സാമന്തയാണ്'- ത്രിവിക്രം പറഞ്ഞു.
'അഭിനേതാക്കള്‍ പരസ്പരം മത്സരിക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ അങ്ങനെയൊന്നില്ല. കാരണം ഇന്ന് എന്റെ സിനിമ പ്രമോട്ട് ചെയ്യാന്‍ ഇവിടെ എത്തിയിരിക്കുന്നത് ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറാണ്. ത്രിവിക്രം സര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഞാനും സാമും ഒരുമിച്ച് അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ആലിയ ഭട്ടും പറഞ്ഞു.
'പ്രിയപ്പെട്ട സാം, നിങ്ങളുടെ കഴിവുകളോടും ദൃഢനിശ്ചയത്തോടും ധൈര്യത്തോടും എനിക്ക് വളരെയധികം ആരാധനയുണ്ട്. പുരുഷന്റെ ഈ ലോകത്ത് ഒരു സ്ത്രീയായിരിക്കുക എന്നത് എളുപ്പമല്ല. പക്ഷെ നിങ്ങള്‍ ലിംഗഭേദങ്ങളെ മറികടന്നു. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണ്. ഈ പ്രീ റിലീസ് ഇവന്റിനെപ്പറ്റി ഞാന്‍ മെസ്സേജ് ചെയ്തപ്പോള്‍ ഞാന്‍ അവിടെ എത്തും എന്നറിയിക്കാന്‍ വെറും ആറര സെക്കന്റ് ആണ് നിങ്ങള്‍ എടുത്തത്', ആലിയ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്