നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സി'ലെ പുതിയ ഗാനം പുറത്ത്..

SEPTEMBER 26, 2025, 9:46 PM

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് ' എന്ന റൊമാന്റിക് സസ്‌പെൻസ് ത്രില്ലർ ചിത്രത്തിലെ പുതിയ ഗാനമെത്തി. ' ഭൂതഗണം' എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിനു ഈണം പകർന്നത് യാക്‌സൻ ഗാരി പെരേര, നേഹ എസ്. നായർ എന്നിവർ ചേർന്നാണ്. വേടൻ വരികൾ രചിച്ച് ആലപിച്ചിരിക്കുന്ന ഗാനത്തിന് കാർത്തിക ബി.എസും ശബ്ദം നൽകിയിട്ടുണ്ട്. കിങ് ഒരേഖ് ആണ് ഗാനത്തിന് വേണ്ട അഡീഷണൽ വരികൾ ഒരുക്കിയത്. ഈ ഗാനത്തിന്റെ വീഡിയോയിൽ വേടൻ പ്രത്യക്ഷപ്പെടുന്നുമുണ്ട്. 2025, ഒക്ടോബർ 10നാണു ചിത്രം ആഗോള റിലീസായി എത്തുന്നത്. എ ആൻഡ് എച്ച്.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ഹംസ തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'പ്രണയവിലാസം' എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.

ചിത്രത്തിന്റെ കഥാ പശ്ചാത്തലവുമായി ബന്ധപ്പെട്ട് നിൽക്കുന്ന, ഒരു മിസ്റ്റിക്കൽ വൈബ് പകർന്ന് നൽകുന്ന രീതിയിലാണ് വേടൻ ആലപിച്ച പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്. അതി ഗംഭീരമായ വിഷ്വലുകളാണ് ഈ പാട്ടിന്റെ പ്രത്യേകത. നേരത്തെ ചിത്രത്തിലെ 'ഫൈറ്റ് ദ നൈറ്റ് ' എന്ന ഗാനവും, 'കാതൽ പൊന്മാൻ' എന്ന പ്രണയ ഗാനവും റിലീസ് ചെയ്തിരുന്നു. റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി സിനിമ പിന്നണി ഗായകനായി എത്തിയ ഗാനം ആയിരുന്നു 'ഫൈറ്റ് ദ നൈറ്റ് '. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.


vachakam
vachakam
vachakam

നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിരുന്നു. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ദീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബിജേഷ് താമി, ഛായാഗ്രഹണം -അഭിലാഷ് ശങ്കർ, എഡിറ്റർ -നൗഫൽ അബ്ദുള്ള, മ്യൂസിക് -യാക്‌സൻ ഗാരി പെരേര, നേഹ എസ്. നായർ, സംഘട്ടനം -കലൈ കിങ്സ്റ്റൻ, സൗണ്ട് ഡിസൈൻ -വിക്കി, ഫൈനൽ മിക്‌സ് -എം.ആർ. രാജാകൃഷ്ണൻ, വസ്ത്രാലങ്കാരം -മെൽവി ജെ, വി.എഫ്.എക്‌സ് -പിക്‌റ്റോറിയൽ എഫ്എക്‌സ്, മേക്കപ്പ് -റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ - നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ഫിലിപ്പ് ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിസൺ സി.ജെ, പി.ആർ.ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam