അവഞ്ചേഴ്‌സ് യൂണിവേഴ്‌സിലേക്ക് സൂപ്പര്‍താരം ധനുഷും 

AUGUST 7, 2024, 12:23 PM

തമിഴിലെ സൂപ്പര്‍താരം ധനുഷിനെ സംബന്ധിച്ചിടത്തോളം ഏറെ അനുകൂലമായ സമയമാണെന്ന് വേണം കരുതാന്‍. താരം സംവിധായകനായ രായന്‍ വന്‍വിജയം നേടി തീയേറ്ററുകളില്‍ പണംവാരുമ്ബോള്‍ താരത്തെ അന്വേഷിച്ച്‌ ഹോളിവുഡില്‍ നിന്നുള്ള രണ്ടാമത്തെ വിളിയും എത്തി.

ഹോളിവുഡിലെ ഇതിഹാസനടന്മാരില്‍ ഒരാളായ റോബര്‍ട്ട് ബ്രൗണി ജൂനിയറിനൊപ്പം താരം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവേഞ്ചഴ്‌സ് ഡൂംസ്‌ഡേയില്‍ അഭിനയിക്കാന്‍ റൂസ്സോ ബ്രദേഴ്‌സ് താരവുമായി ചര്‍ച്ചയിലാണെന്നാണ് സൂചനകള്‍. 

മുമ്ബ് ദി ഗ്രേ മാനില്‍ ഒരുമിച്ച്‌ ജോലിചെയ്തതിന്റെ പരിചയമാണ് റൂസ്സോബ്രദേഴ്‌സിനെ ധനുഷിലേക്ക് വീണ്ടുമെത്തിച്ചിരിക്കുന്നത്.റൂസോ ബ്രദേഴ്സ്, ജോ, ആന്റണി റൂസോ എന്നിവരും റാബര്‍ട്ട് ഡൗണി ജൂനിയറും ഫ്രാഞ്ചൈസിയിലേക്കും എംസിയുവിലേക്കും മടങ്ങിവരുന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

vachakam
vachakam
vachakam

റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഡോക്ടര്‍ ഡൂമിനെ അവതരിപ്പിക്കും. മുമ്ബ് എംസിയുവില്‍ അയണ്‍ മാന്‍ ആയി അഭിനയിച്ച നടന്‍ അവഞ്ചേഴ്സ്: ഡൂംസ്ഡേയില്‍ ഡോ ഡൂമായി വേഷമിടും. മാര്‍വല്‍ സ്റ്റുഡിയോസ് മേധാവി കെവിന്‍ ഫെയ്ജും റോബര്‍ട്ട് ഡൗണി ജൂനിയറും സാന്‍ ഡീഗോ കോമിക്-കോണും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam