ഹേമകമ്മിറ്റിയിൽ മൊഴി കൊടുത്തവർക്കും കൊടുക്കാത്തവർക്കും പരാതി നൽകാം, കൃത്യമായി പരിശോധിക്കും 

SEPTEMBER 10, 2024, 11:55 AM

കൊച്ചി: ഹേമകമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ നടപടികൾ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

മൊഴി കൊടുത്തവർക്കും കൊടുക്കാത്തവർക്കും അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകാം. എല്ലാം കൃത്യമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. 

vachakam
vachakam
vachakam

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഇത്തരം ഒരു ഇടപെടൽ നടന്നത് കേരളത്തിലാണ്. എൽഡിഎഫ് സർക്കാർ ആയതുകൊണ്ടു മാത്രമാണ് അത് നടന്നത്. 

രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. ബംഗാളിലെ ഡോക്ടറുടെ കൊലപാതകമാണ് ചർച്ച വീണ്ടും ഉയരാൻ കാരണം. കേരളത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam