എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചതിന് ന്യായീകരണം; സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ ബിനോയ് വിശ്വം

SEPTEMBER 10, 2024, 12:08 PM

കോഴിക്കോട്: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ  സിപിഐ സംസ്ഥാന സെക്രട്ടറി   ബിനോയ് വിശ്വം രംഗത്ത്. ഷംസീർ അങ്ങനെ പറയരുതായിരുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

സ്പീക്കറുടെ ആർഎസ്എസ് പ്രസ്താവന ഒഴിവാക്കേണ്ടതായിരു. അത് ഒരുപാട് ദുർവ്യാഖ്യാനങ്ങൾക്ക് ഇട നൽകും. ഗാന്ധിവധത്തിൽ പങ്കുള്ളവരാണ് ആർഎസ്എസ് എന്ന കാര്യം മറക്കരുത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ ഊഴം വച്ച് എന്തിന് കണ്ടു എന്നും ഇതിന് വ്യക്തത വേണമെന്നും  ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

അതേസമയം എംആർ അജിത് കുമാർ-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയിൽ എഡിജിപിയെ ന്യായീകരിച്ച് സ്പീക്കർ എ. എൻ ഷംസീർ ഇന്നലെ രംഗത്തെത്തിയിരുന്നു.  എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നാണ് സ്പീക്കർ പറഞ്ഞത്. ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണന്നും സ്പീക്കർ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam