പ്രതിഫലത്തില്‍ വിട്ടുവീഴ്ചയില്ല, ഞെട്ടിച്ച് സാമന്ത

AUGUST 8, 2024, 9:14 AM

ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ സ്റ്റാർ റേറ്റിംഗ് ഉള്ള നായികമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ കൂടിയാണ് സാം.

ഇപ്പോഴിതാ സ്ട്രീമിംഗ് ആരംഭിക്കാനിരിക്കുന്ന ഒരു വെബ് സിരീസില്‍ അഭിനയിച്ചതിന് സാമന്ത വാങ്ങിയ പ്രതിഫലം വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ നവംബർ 7 ന് സ്ട്രീം ചെയ്യാൻ തുടങ്ങുന്ന പുതിയ സീരീസായ സിറ്റാഡൽ: ഹണി ബണ്ണിയിൽ സാമന്ത ഹണിയായി പ്രത്യക്ഷപ്പെടും. വരുൺ ധവാനാണ് ബണ്ണി.

vachakam
vachakam
vachakam

ഈ ഹിന്ദി പരമ്പര അമേരിക്കൻ പരമ്പരയായ സിറ്റാഡലിൻ്റെ ഒരു സ്പിൻ-ഓഫ് ആണ്. രാജും ഡികെയും ചേർന്ന് ഒരുക്കുന്ന ഈ പരമ്പരയിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായി റൂസോ ബ്രദേഴ്സും എത്തുന്നുണ്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ പരമ്പരയിൽ സാമന്തയ്ക്ക് 10 കോടിയാണ് പ്രതിഫലം. സിനിമകളിൽ വാങ്ങുന്നതിനേക്കാൾ കൂടുതലാണിത്.

സിനിമകളില്‍ സാധാരണയായി 3 കോടിയാണ് സാമന്ത വാങ്ങാറെന്ന് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പുഷ്പയിലെ ഹിറ്റ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടതിന് 5 കോടി പ്രതിഫലമായി വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam