"അന്ന് വെട്ടിമാറ്റിയത് 17 മിനിറ്റ്"; റോബിൻ ഹുഡ് ട്രിലോളജി ആകാതെ പോയ കഥ പറഞ്ഞ് റസ്സൽ ക്രോ

FEBRUARY 18, 2026, 1:18 AM

2010-ൽ പുറത്തിറങ്ങിയ തൻ്റെ ഹിറ്റ് ചിത്രം റോബിൻ ഹുഡ് തീയറ്ററുകളിൽ എത്തിയപ്പോൾ വലിയ മാറ്റങ്ങൾക്ക്  വിധേയമായിരുന്നുവെന്ന് വെളിപ്പെടുത്തി ഹോളിവുഡ് താരം റസ്സൽ ക്രോ. ചിത്രത്തിൻ്റെ പരാജയത്തിന് പിന്നിലെ പ്രധാന കാരണം ഇതാണെന്നും താരം വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിൽ ആരാധകരുമായുള്ള സംഭാഷണത്തിനിടെയാണ് ക്രോ ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രം ക്രോയുടെ തന്നെ മുൻ ചിത്രമായ ഗ്ലാഡിയേറ്ററുമായി താരതമ്യം ചെയ്തതാണ് തിരിച്ചടിയായതെന്ന് ഒരു ആരാധകൻ ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായാണ് ക്രോ യഥാർത്ഥ കാരണം പറഞ്ഞത്.

"തീയറ്ററിൽ റിലീസ് ചെയ്ത പതിപ്പിൽ നിന്ന് 17 മിനിറ്റ് വെട്ടിമാറ്റിയിരുന്നു. സ്ക്രീനിൽ ഒരു മിനിറ്റ് എന്നത് വലിയൊരു സമയമാണ്. നിങ്ങളുടെ പ്രിയപ്പെട്ട സിനിമയിൽ നിന്ന് ഏറ്റവും വൈകാരികമായ 17 മിനിറ്റ് എടുത്തുമാറ്റിയാൽ എന്തു സംഭവിക്കും? അത് തന്നെയാണ് റോബിൻ ഹുഡിനും സംഭവിച്ചത്." - റസ്സൽ ക്രോ പറഞ്ഞു.

vachakam
vachakam
vachakam

സംവിധായകൻ്റെ യഥാർത്ഥ കാഴ്ചപ്പാടിലുള്ള ഡയറക്ടേഴ്സ് കട്ട്  പതിപ്പ് കാണാനാണ് താരം ആരാധകരോട് നിർദ്ദേശിച്ചത്. ഈ ചിത്രം റോബിൻ ഹുഡിൻ്റെ ഉത്ഭവം പറയുന്ന കഥയാണെന്നും, മൂന്ന് ഭാഗങ്ങളായാണ് (Trilogy) പ്ലാൻ ചെയ്തിരുന്നതെന്നും ക്രോ വ്യക്തമാക്കി.

റോബിൻ ഹുഡ് എന്നത് ഒരാൾ മാത്രമല്ല, ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പദവിയാണെന്ന് കാണിക്കാനാണ് തങ്ങൾ ആഗ്രഹിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത ഈ ആക്ഷൻ-അഡ്വഞ്ചർ ചിത്രത്തിൽ കേറ്റ് ബ്ലാഞ്ചറ്റ്, ഓസ്കാർ ഐസക് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 320 മില്യൺ ഡോളറിലധികം നേടിയെങ്കിലും, നിർമ്മാണച്ചെലവ് കൂടുതലായതിനാൽ ചിത്രം വാണിജ്യപരമായി വലിയ വിജയമായിരുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam