ഡീയസ് ഈറേ ഒടിടി ട്രെയിലർ എത്തി

DECEMBER 2, 2025, 9:57 PM

പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഡീയസ് ഈറേ ഡിസംബർ 5ന് ഒടിടിയിൽ എത്തും. 

രാഹുൽ സദാശിവൻ തന്നെയാണ് ഡീയസ് ഈറേയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മാണ്. ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ.

ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ഇതോട് അനുബന്ധിച്ചുള്ള ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 82 കോടിയാണ് ആ​ഗോളതലത്തിൽ ചിത്രം നേടിയ കളക്ഷൻ. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം ഹൊറർ ത്രില്ലറാണ്.

vachakam
vachakam
vachakam

വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിച്ച ചിത്രമാണ് ‘ഡീയസ് ഈറേ’.

ആദ്യാവസാനം മികച്ച ഹൊറർ അനുഭവം സമ്മാനിക്കുന്ന, വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണിത്. ഗംഭീരമായ ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന പശ്‌ചാത്തല സംഗീതവും സിനിമയെ ആവേശകരമാക്കിയിട്ടുണ്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam