ഇനി നിർമ്മാതാവിന്റെ വേഷത്തിൽ! സ്വന്തം പ്രൊഡക്ഷൻ ബാനർ പ്രഖ്യാപിച്ച് നിത്യ മേനോൻ

FEBRUARY 18, 2026, 1:11 AM

അഭിനയ മികവ് കൊണ്ട് പ്രേക്ഷകമനം കവർന്ന ദേശീയ അവാർഡ് ജേതാവ് നിത്യ മേനോൻ ഇനി സിനിമാ നിർമ്മാണ രംഗത്തേക്ക്. കിയൂരി പ്രൊഡക്ഷൻസ് (Keyuri Productions) എന്ന തന്റെ സ്വന്തം നിർമ്മാണ കമ്പനിയുടെ പ്രഖ്യാപനം താരം സോഷ്യൽ മീഡിയയിലൂടെ നടത്തി. ഒരു പ്രത്യേക വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നിത്യ ഈ പുതിയ തുടക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

നിർമ്മാണ രംഗത്തേക്ക് കടക്കുമ്പോൾ തന്റെ ലക്ഷ്യമെന്താണെന്ന് ഹൃദയസ്പർശിയായ കുറിപ്പിലൂടെ നിത്യ വിശദീകരിച്ചു:

"എന്നെ സംബന്ധിച്ചിടത്തോളം സിനിമ നിർമ്മിക്കുക എന്നത് വെറും കഥ പറയലല്ല. അത് മനുഷ്യരുടെ ഉള്ളിന്റെയുള്ളിലേക്ക് ഇറങ്ങിച്ചെല്ലലാണ്. ബുദ്ധിക്കും ചിന്തകൾക്കും അപ്പുറം ഒരു മാറ്റം സൃഷ്ടിക്കാൻ സിനിമയ്ക്ക് കഴിയണം. അഭിനയത്തിൽ തുടങ്ങിയ അതേ ലക്ഷ്യം തന്നെയായിരിക്കും ഇനി സിനിമകൾ നിർമ്മിക്കുമ്പോഴും എനിക്കുണ്ടാവുക."

vachakam
vachakam
vachakam

1998-ൽ ഹനുമാൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നിത്യ, മോഹൻലാൽ ചിത്രം ആകാശഗോപുരത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. അടുത്തിടെ തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു.

ധനുഷിനൊപ്പം ഇഡ്ഡലി കടൈ എന്ന ചിത്രത്തിലാണ് നിത്യയെ അവസാനമായി കണ്ടത്. സ്വന്തം ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം ഏതാണെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മികച്ച പ്രമേയമുള്ള ചിത്രങ്ങൾ കിയൂരി പ്രൊഡക്ഷൻസിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam