തെലുങ്ക് റീമേക്കില്‍ രംഗണ്ണനായി നന്ദമൂരി ബാലകൃഷ്ണ

AUGUST 7, 2024, 10:49 AM

ഫഹദ് ഫാസില്‍ ചിത്രം 'ആവേശം' തെലുങ്കില്‍ റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നന്ദമൂരി ബാലകൃഷ്ണ രംഗണ്ണനായി എത്തിയേക്കുമെന്ന് സൂചന.

ചിത്രം ജിത്തു മാധവന്‍-ഫഹദ് ഫാസില്‍ കൂട്ടില്‍ വന്ന 'ആവേശ'ത്തിന്റെ റീമേക്ക് ആയിരിക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അങ്ങനെയെങ്കില്‍ ഹരീഷ് ശങ്കറാകും തെലുങ്ക് പതിപ്പിന്റെ സംവിധാനം. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

ബോബി സംവിധാനം ചെയ്യുന്ന എന്‍ബികെ 109 എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബാലകൃഷ്ണ ഇപ്പോള്‍. ഇതു പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഹരീഷ് ശങ്കറിന്റെ ചിത്രത്തിലേക്ക് കടക്കൂ.

രോമാഞ്ചത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശം' ബംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസിലിലൂടെ പരിചയപ്പെടുത്തിയത്. കോമഡി, ആക്ഷന്‍, ത്രില്ലര്‍ എല്ലാം ചേര്‍ത്തെ് കംപ്ലീറ്റ് തീയറ്ററിക്കല്‍ അനുഭവത്തിനായി മാത്രം അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ആവേശം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam