കേരള സ്റ്റോറി 2 ട്രെയിലറിന് വ്യാപക വിമർശനം

FEBRUARY 17, 2026, 11:00 PM

കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാ​ഗം തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. ഇതോട് അനുബന്ധിച്ചുള്ള ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 

ഇത്തവണ കേരളത്തിന് പുറമേ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളുടെ കഥയും പറയുന്നുണ്ട് കേരള സ്റ്റോറി 2വിൽ. 25 വര്‍ഷം കഴിഞ്ഞാല്‍ കേരളം ഇസ്ലാമിക രാജ്യമാകുമെന്നാണ് ട്രെയിലറില്‍ പറയുന്നത്.  

വിദ്വേഷ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ട്രെയിലറിന് വ്യാപക വിമർശനമാണ് ഉയരുന്നത്.  കേരളത്തിൽ നിന്നുമുള്ള യുവതി ബീഫ് കഴിക്കാൻ വിസമ്മതിക്കുന്നതും എന്നാൽ ബലം പ്രയോ​ഗിച്ച് കഴിപ്പിക്കുന്നതുമെല്ലാമാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.

vachakam
vachakam
vachakam

യഥാർത്ഥ കേരളം എന്തെന്നറിയാൻ അണിയറ പ്രവർത്തകർ കേരളത്തിലേക്ക് വരണമെന്നും ആവശ്യമുയരുന്നുണ്ട്. നേരത്തെ പുറത്തുവന്ന ടീസര്‍ വിവാദമായിരുന്നു. നമ്മുടെ പെൺകുട്ടികൾ പ്രണയത്തിലല്ല, മറിച്ച് കെണികളിലാണ് വീഴുന്നത്. ഇനി ഞങ്ങളിത് സഹിക്കില്ല, പോരാടും, എന്ന ക്യാപ്ഷനോടെയാണ് ടീസർ പുറത്തുവിട്ടത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam