ആട് 3-വണ്‍ ലാസ്റ്റ് റൈഡ്  മാർച്ച് 19ന് തിയറ്ററിൽ എത്തും

FEBRUARY 20, 2026, 9:15 AM

 ആട് 3-വണ്‍ ലാസ്റ്റ് റൈഡ് ചിത്രം മാർച്ച് 19ന് തിയറ്ററിൽ എത്തും. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് 3. 

ജയസൂര്യയുടെ കരിയറിലെ 107-ാമത് സിനിമ കൂടിയാണ് ആട് 3. ഫ്രൈഡൈ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു നിർമിക്കുന്ന ചിത്രത്തിൽ ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പടത്തിലെ പ്രധാന കഥാപാത്രങ്ങളെ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ ഏറെ ശ്രദ്ധനേടുകയാണിപ്പോൾ.

2024 മാർച്ചിൽ ആയിരുന്നു മൂന്നാം ഭാ​ഗം വരുന്നുവെന്ന ഔദ്യോ​ഗിക പ്രഖ്യാപനം വന്നത്. പിന്നാലെ ഒക്ടോബറിൽ സിനിമ തുടങ്ങുമെന്ന് അറിയിച്ച് ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിട്ടു.

vachakam
vachakam
vachakam

ആട് 3-വണ്‍ ലാസ്റ്റ് റൈഡ് എന്നാണ് മൂന്നാം ഭാ​ഗത്തിന്റെ പേര്. ഈ വർഷം ഫെബ്രുവരിയിൽ പ്രീ പ്രൊഡക്ഷൻ വർക്കുകളും ആരംഭിച്ചിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam