പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, പാർത്ഥിപ് കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഇനിയും ഫെബ്രുവരി 27ന് തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ആയി.
യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി.ബി നിർമിക്കുന്ന ഈ ഫാമിലി എന്റർടെയ്‌നറിൽ പുതുമുഖങ്ങൾക്കൊപ്പം അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ് ഖാൻ തുടങ്ങിയവരും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗുഡ് ഫെല്ലാസ് റിലീസ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ചിത്രത്തിൽ പ്രമുഖ തരങ്ങളോടൊപ്പം കൈലാഷ്, ദേവൻ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, ചെമ്പിൽ അശോകൻ, സുനിൽ സുഗത, കോട്ടയം രമേശ്, നന്ദകിഷോർ, ഡ്രാക്കുള സുധീർ, അഷ്‌റഫ് ഗുരുക്കൾ, ലിഷോയ്, ദീപക് ധർമ്മടം, ബൈജുകുട്ടൻ, അജിത്ത് കൂത്താട്ടുകുളം, ഭദ്ര, അംബികാ മോഹൻ, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവൻ, ആശ നായർ, ചാർമിള, പാർവ്വണ, കൃഷ്ണ രാജൻ എന്നിവരും അഭിനയിക്കുന്നു.
കനകരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് നിർമ്മാതാവ് സുധീർ സി.ബി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്. ചിത്രത്തിൽ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ തെക്കേപാട്ട്, ഗോകുൽ പണിക്കർ,യതീന്ദ്രദാസ് തൃക്കൂർ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര, ഗോകുൽ പണിക്കർ, പി.ഡി തോമസ് എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്നു.
എഡിറ്റിംഗ്: രഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: ഷറഫു കരുപ്പടന്ന, ആർട്ട്: ഷിബു അടിമാലി, മേക്കപ്പ്: ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്: റസാഖ് തിരൂർ, ബി.ജി.എം: മോഹൻ സിത്താര, സംഘട്ടനം: അഷ്‌റഫ് ഗുരുക്കൾ, അസോസിയേറ്റ് ഡയറക്ടർ: ജയരാജ് ഹരി, കൊറിയോഗ്രാഫി: ജിതിൻ വെളിമണ്ണ, സൗണ്ട് ഡിസൈനർ: രാജേഷ് പി.എം,
ഫിനാൻസ് കൺട്രോളർ: ബാബു ശ്രീധർ & രമേഷ്, ഓഡിയോഗ്രഫി: ജിജുമോൻ ടി ബ്രൂസ്, കളറിസ്റ്റ്: അഖിൽ പ്രസാദ്, സ്റ്റുഡിയോ: ചലച്ചിത്രം സ്റ്റുഡിയോ, മാർക്കറ്റിംഗ്: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, സ്റ്റിൽസ്: അജേഷ് ആവണി, ഡിസൈൻസ്: അർജുൻ@ ഹൈ സ്റ്റുഡിയോസ്,
പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
English summry: The film Iniyum, starring newcomers Saneesh Melepat and Parthip Krishnan in the lead roles, will hit the theatres on February 27. The new poster of the film has been released. Produced by Sudhir CB under the banner of Yadu Film Factory, this family entertainer also stars Ashkar Soudan, Rahul Madhav, and Riyaz Khan in important roles along with newcomers. The film is being distributed by Good Fellas Releases. The film stars Kailash, Devan, Shivaji Guruvayur, Sphadikam George, Viji Thampi, Chembil Asokan, Sunil Sugata, Kottayam Ramesh, Nandakishore, Dracula Sudheer, Ashraf Gurukkal, Lishoy, Deepak Dharmadam, Baijukuttan, Ajith Koothattukulam, Bhadra, Ambika Mohan, Molly Kannamali, Ramadevi, Manju Sathish, Asha Vasudevan, Asha Nair, Charmila, Parvana, and Krishna Rajan along with prominent actors.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
