ധുരന്ധർ 2 പ്രതിസന്ധിയിൽ? ആദിത്യ ധറിൻ്റെ സ്റ്റുഡിയോയെ ബിഎംസി കറുത്ത പട്ടികയിൽ പെടുത്തി

FEBRUARY 18, 2026, 1:02 AM

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ധുരന്ധർ 2 റിലീസിനൊരുങ്ങാൻ വെറും ഒരു മാസം മാത്രം ബാക്കിനിൽക്കെ വൻ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് സംവിധായകൻ ആദിത്യ ധർ. താരത്തിൻ്റെ ഉടമസ്ഥതയിലുള്ള ബി62 (B62) സ്റ്റുഡിയോസിനെ മുംബൈയിൽ ചിത്രീകരണാനുമതി നൽകുന്നതിൽ നിന്നും ബിഎംസി (BMC) കരിമ്പട്ടികയിൽ പെടുത്തി.

സിനിമയുടെ ഷൂട്ടിംഗ് സെറ്റുകളിൽ തുടർച്ചയായി ഉണ്ടാകുന്ന സുരക്ഷാ വീഴ്ചകളെ ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ (AICWA) ശക്തമായി അപലപിച്ചു. തൊഴിലാളികളുടെയും സാങ്കേതിക പ്രവർത്തകരുടെയും ജീവനും സുരക്ഷയും പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് സംഘടന വ്യക്തമാക്കി.

"വർഷങ്ങളായി പല പ്രൊഡക്ഷൻ ഹൗസുകളും നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റിൽ പറത്തുകയാണ്. ഇത്തരം അനാസ്ഥ മൂലം ഓരോ വർഷവും നിരവധി തൊഴിലാളികൾക്ക് തീപിടുത്തം, ഷോക്ക്, സെറ്റുകൾ തകരുക തുടങ്ങിയ അപകടങ്ങൾ കാരണം ജീവൻ നഷ്ടപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നു." - AICWA പ്രസ്താവനയിൽ പറഞ്ഞു.

vachakam
vachakam
vachakam

ഗോരേഗാവ് ഫിലിം സിറ്റിയിലും മറ്റ് സ്റ്റുഡിയോകളിലും മുൻപുണ്ടായ തീപിടുത്തങ്ങളും മരണങ്ങളും ഇന്നും വേദനിക്കുന്ന ഓർമ്മകളാണെന്ന് സംഘടന ഓർമ്മിപ്പിച്ചു. നിയമങ്ങൾ ലംഘിക്കുന്ന നിർമ്മാണ കമ്പനികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കും ബിഎംസി കമ്മീഷണർക്കും സംഘടന കത്തയച്ചിട്ടുണ്ട്.

റിലീസിന് തൊട്ടുമുൻപുണ്ടായ ഈ അപ്രതീക്ഷിത വിലക്ക് ധുരന്ധർ 2-ൻ്റെ അവസാനഘട്ട ജോലികളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ആശങ്കയിലാണ് സിനിമാ ലോകം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam