രണവീർ സിംഗിന് പിന്നാലെ പ്രഭാസും; പ്രശാന്ത് വർമയുടെ പുരാണ ചിത്രത്തിൽ നിന്ന് താരം പിന്മാറി

FEBRUARY 19, 2026, 3:58 AM

തെലുങ്ക് സിനിമയിൽ തന്റേതായ സിനിമാറ്റിക് യൂണിവേഴ്സ് (PVCU) സൃഷ്ടിച്ച് ശ്രദ്ധേയനായ യുവ സംവിധായകൻ പ്രശാന്ത് വർമയുടെ പുതിയ പ്രോജക്റ്റുകൾ അനിശ്ചിതത്വത്തിലാണെന്ന് റിപ്പോർട്ടുകൾ. സൂപ്പർ താരം പ്രഭാസുമായി ചേർന്ന് പ്ലാൻ ചെയ്തിരുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നിന്ന് താരം പിന്മാറിയതായാണ് സിനിമാ ലോകത്തെ പുതിയ ചർച്ച.

മൈത്രി മൂവി മേക്കേഴ്സിന്റെ നിർമ്മാണത്തിൽ പ്രഭാസിനെ നായകനാക്കി ബക എന്ന പേരിൽ ഒരു പുരാണ ചിത്രം പ്രശാന്ത് വർമ ആസൂത്രണം ചെയ്തിരുന്നു. പുരാണത്തിലെ ബകാസുരൻ എന്ന കഥാപാത്രത്തെ പ്രഭാസ് അവതരിപ്പിക്കുമെന്നായിരുന്നു സൂചനകൾ. മാസങ്ങൾക്ക് മുമ്പ് ഇതിന്റെ ഒരു ടെസ്റ്റ് ഷൂട്ട് നടന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.

ടെസ്റ്റ് ഷൂട്ടിന് ശേഷം ചിത്രത്തിന്റെ മേക്കിംഗിൽ പൂർണ്ണ തൃപ്തനാവാത്തതിനാലാണ് പ്രഭാസ് പ്രോജക്റ്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്നാണ് സൂചന. സിനിമാ വൃത്തങ്ങളിൽ വാർത്ത സജീവമാണെങ്കിലും പ്രശാന്ത് വർമയോ പ്രഭാസോ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൽക്കി 2, സലാർ 2 എന്നീ ചിത്രങ്ങൾക്ക് മുമ്പ് ഈ സിനിമ ആരംഭിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷകൾ.

vachakam
vachakam
vachakam

ഹനുമാൻ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം പ്രശാന്ത് വർമ പ്രഖ്യാപിച്ച പല വമ്പൻ പ്രോജക്റ്റുകളും സമാനമായ രീതിയിൽ പ്രതിസന്ധി നേരിടുകയാണ്. രണവീർ സിംഗിനെ നായകനാക്കി പ്രഖ്യാപിച്ച ബ്രഹ്മ രാക്ഷസ എന്ന ചിത്രത്തിൽ നിന്നും താരം നേരത്തെ പിന്മാറിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam