മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിമിഷ സജയന്‍. താരം സംവിധായകയാകുന്നു. മമ്മൂട്ടിയെ നായകനാക്കിയാണ്അരങ്ങേറ്റ ചിത്രം.
ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ അറിയിക്കും.
മലയാളത്തില്‍ വനിത സംവിധായികയ്‌ക്കൊപ്പം മമ്മൂട്ടി ഒന്നിക്കുന്നത് രണ്ടാം തവണയാണ്. നേരത്തെ പുഴു എന്ന ചിത്രത്തിന് വേണ്ടി റിത്തീനയോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ഒരു അഭിനയത്രി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായാണ് മമ്മൂട്ടി നായകനായി വേഷമിടുന്നത്.ഹിന്ദിയിലും തമിഴിലും മമ്മൂട്ടി നേരത്തെ തന്നെ വനിത സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാര്‍വതി മേനോന്‍ സംവിധാനം ചെയ്ത ത്രിയാത്രി എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു. തമിഴ് കവയിത്രി സുമതി റാമിന്റെ ആദ്യ ചിത്രമായ വിശ്വതുളസിയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. നന്ദിതദാസ് ആയിരുന്നു നായിക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്