കെ.എസ്.ആര്‍.ടി.സി ബസും പിക്‌അപ് വാനും കൂട്ടിയിടിച്ച്‌ 14 പേര്‍ക്ക് പരിക്ക്

JULY 27, 2024, 8:46 AM

മാനന്തവാടി: കെ.എസ്.ആർ.ടി.സി ബസും പിക്‌അപ് വാനും കൂട്ടിയിടിച്ച്‌ 14 പേർക്ക് പരിക്കേറ്റു.  വെള്ളിയാഴ്ച രാവിലെ 7.30ഓടെ അഞ്ചുകുന്നിനും കൂളിവയലിനും ഇടയിലാണ് അപകടം.

പിക്‌അപ് ഡ്രൈവർ നല്ലൂർ നാട് അരീക്കപ്പുറത്ത് ഷാനവാസ് (35), കെ.എസ്.ആർ.ടി.സി ഡ്രൈവർ മക്കിയാട് രതീഷ് കുമാർ (45), കണ്ടക്ടർ കുഞ്ഞോം ആലുങ്കല്‍ പെരുമാള്‍ ( 53), മൊതക്കര അഞ്ചനാട്ട് അജിത ( 52), കാരക്കാമല തുരുത്തിയില്‍ നവാസ്(50), നൗഫല്‍ (31), നല്ലൂർനാട് പച്ചനാല്‍ ജോസ് (55), തലപ്പുഴ ലാവണ്യ ക്വാർട്ടേഴ്സ് രമേഷ് കുമാർ (50), കുന്ദമംഗലം തയ്യില്‍ ഗീത (55), വെള്ളമുണ്ട കണിയാങ്കണ്ടി നൗഷാദ് (34), അഷ്മില (24), അസ്ര മിർസ (ഒന്നര) വള്ളിയൂർക്കാവ് കാരണകുന്ന് നിഖില്‍ (27), നാലാംമൈല്‍ ഷെറീജ (25) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് എതിരെവന്ന പിക്‌അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam