ന്യൂഡെല്‍ഹി: തന്നെയും മറ്റ് അഞ്ച് ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതക അന്വേഷണവുമായി ബന്ധപ്പെട്ട് 'താല്‍പ്പര്യമുള്ള വ്യക്തികള്‍' എന്ന് മുദ്രകുത്തിയ കനേഡിയന്‍ അധികാരികള്‍ തന്നോട് ഒരു തെളിവ് പോലും പങ്കുവെച്ചിട്ടില്ല എന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന സഞ്ജയ് കുമാര്‍ വര്‍മ.
കനേഡിയന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട വിശദമായ തെളിവുകള്‍ ഇന്ത്യ കാനഡയയുമായി പങ്കുവെച്ചെന്നും എന്നാല്‍ ട്രൂഡോ ഭരണകൂടം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വര്‍മ്മ പറഞ്ഞു.
കനേഡിയന്‍ അധികാരികളുമായുള്ള അവസാന കൂടിക്കാഴ്ചയില്‍, താനും മറ്റ് അഞ്ച് സഹപ്രവര്‍ത്തകരും ഇപ്പോള്‍ 'താല്‍പ്പര്യമുള്ള വ്യക്തികള്‍' എന്ന് മുദ്രകുത്തപ്പെട്ടിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. തങ്ങളുടെ നയതന്ത്ര പ്രതിരോധം നീക്കം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അവര്‍ അറിയിക്കുകയുണ്ടായി. ഇത് താന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെന്നും തുടര്‍ന്ന് തന്നെയും മറ്റ് നയതന്ത്രജ്ഞരെയും തിരിച്ചുവിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്നും വര്‍മ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്