ടൊറന്റോ: കാനഡയിലെ ബ്രാംപ്റ്റണിൽ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ ആക്രമണം. ഖലിസ്ഥാൻ പതാകയുമായി എത്തിയ സംഘമാണ് വിശ്വാസികൾക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്.
അക്രമം അംഗീകരിക്കാനാവില്ലെന്നും ഓരോ കാനഡക്കാരനും സ്വതന്ത്രമായി വിശ്വാസം ആചരിക്കാൻ അവകാശമുണ്ടെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.
കൂടാതെ സമൂഹത്തെ സംരക്ഷിക്കുന്നതിനും ഈ സംഭവം അന്വേഷിക്കുന്നതിനും വേഗത്തിൽ ഇടപെട്ടതിന് പൊലീസിന് അദ്ദേഹം നന്ദി പറഞ്ഞു. ആക്രമണത്തിൽ കാനഡ മന്ത്രി അനിത ആനന്ദും ആശങ്ക രേഖപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"എവിടെയും അക്രമം തെറ്റാണെന്നും, സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു കൊണ്ടാണ് സിഖ് എംപിയായ ജഗ്മീത് സിംഗ് പ്രതികരിച്ചത്. "ഓരോ കാനഡക്കാരനും സമാധാനത്തോടെ അവരുടെ ആരാധനാലയം സന്ദർശിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.
ഹിന്ദു സഭാ മന്ദിറിലെ അക്രമ സംഭവങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും സമാധാനത്തിനായി ആഗ്രഹിക്കുന്ന സമുദായ നേതാക്കൾക്ക് താൻ പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനപരമായും സുരക്ഷിതമായും പ്രതിഷേധിക്കാനുള്ള അവകാശത്തെ ഞങ്ങൾ മാനിക്കുന്നു, എന്നാൽ അക്രമവും ക്രിമിനൽ പ്രവൃത്തികളും വെച്ചുപൊറുപ്പിക്കില്ലെന്ന് പീൽ റീജിയണൽ പൊലീസ് മേധാവി നിഷാൻ ദുരൈയപ്പ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്