ബ്രാംപ്ടണ്‍: കാനഡിയെ ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ഖലിസ്ഥാൻ ആക്രമണത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.
ഹരീന്ദർ സോഹി എന്ന ഉദ്യോഗസ്ഥനെ പീല്‍ റീജിനല്‍ പോലീസാണ്സസ്പെൻഡ് ചെയ്തത്. പോലീസ് സർജന്‍റായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന ഹരീന്ദർ സോഹി ഖലിസ്ഥാൻ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തതിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്നാണ് നടപടി.
വീഡിയോയില്‍ ഖലിസ്ഥാനി പതാകയുമായി സോഹി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യമാണ്. കഴിഞ്ഞ ദിവസം ഒരു പറ്റം ആളുകള്‍ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ബ്രാംപ്ടണിലെ ക്ഷേത്രത്തിലേക്ക് പ്രകടനം നടത്തുകയായിരുന്നു.
ക്ഷേത്ര കാവടത്തില്‍ നിന്ന ഭക്തരെയും ഇന്ത്യയുടെ പതാക ഏന്തിയ ആളുകളെയും ക്ഷേത്ര മതിലിനു അകത്തേക്ക് കടന്നു കയറിയ ഖലിസ്ഥാൻ അനുകൂലികള്‍ മർദിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്