ഒട്ടാവ: ഇന്ത്യ-കാനഡ നയതന്ത്രപ്രശ്നങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ കാനഡ ഇന്ത്യയെ ശത്രുരാജ്യമായി കണക്കാക്കിയുള്ള നടപടികള്‍ ആരംഭിച്ചതായി സൂചന.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കനേഡിയൻ സർക്കാരിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയെയും സൈബർ എതിരാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചൈന, റഷ്യ, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് കാനഡയ്ക്ക് സൈബർഭീഷണി ഉയർത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും ചേർത്തിരിക്കുന്നത്.
ആദ്യമായാണ് സൈബർ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേര് കാനഡ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
ഇന്ത്യൻ സർക്കാർ സ്പോണ്‍സർ ചെയ്യുന്നവർ ചാരവൃത്തി ലക്ഷ്യംവെച്ച് കാനഡ സർക്കാരിനെതിരേ സൈബർ ഭീഷണി ഉയർത്തിയേക്കാമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്