ഇന്ത്യൻ കോടീശ്വരൻ ഗൗതം അദാനിക്കെതിരെ യുഎസിൽ അന്വേഷണം 

MARCH 16, 2024, 9:33 AM

വാഷിംഗ്ടൺ:  ഇന്ത്യൻ കോടീശ്വരൻ ഗൗതം അദാനിക്കെതിരെ യുഎസിൽ അന്വേഷണം. ഗൗതം അദാനിയും അദാനി കമ്പനിയും വഴിവിട്ട സഹായങ്ങൾ ലഭിക്കാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയോ എന്നാണ്  അമേരിക്ക അന്വേഷിക്കുന്നത്. 

ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയായ അസൂർ പവർ ഗ്ലോബലും അന്വേഷണ പരിധിയിലാണ്. യുഎസ് അറ്റോർണി ഓഫീസും വാഷിംഗ്ടണിലെ ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റും ചേർന്നാണ് അന്വേഷണം നടത്തുന്നത്.

യു.എസ് പ്രൊസിക്യൂട്ടർമാർ ഇത് സംബന്ധിച്ച അന്വേഷണം തുടങ്ങിയെന്നാണ് ബ്ലൂംബർഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

vachakam
vachakam
vachakam

എന്നാൽ ആരോപണങ്ങൾ പൂർണമായും അദാനി ഗ്രൂപ്പ് നിഷേധിച്ചു. ചെയർമാനെതിരെ ഒരു അന്വേഷണവും നടക്കുന്നതായി ഞങ്ങൾക്കറിയില്ലെന്നാണ് ബ്ലൂംബെർഗിന് നൽകിയ ഇ മെയിൽ മറുപടിയിൽ കമ്പനി അധികൃതർ വിശദീകരിച്ചത്.

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള അഴിമതി വിരുദ്ധ നിയമങ്ങളും കൈക്കൂലി വിരുദ്ധ നിയമങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഞങ്ങളുടെതെന്നും കമ്പനി വിശദീകരിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam