ടാറ്റയിൽ നിന്നും പടിയിറങ്ങി ബോസ് 

MAY 10, 2021, 1:50 PM

മുംബൈ: ടാറ്റ മോട്ടോഴ്‌സ് ഡിസൈൻ തലവനും ടാറ്റ നെക്‌സൺ ഉൾപ്പെടെയുള്ള വിജയകരമായ കാറുകളുടെ മുഖ്യ ഡിസൈനറുമായ പ്രതാപ് ബോസ് കമ്പനി വിട്ടു. ടാറ്റ മോട്ടോര്‍സിന്റെ ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത്  നിന്നും പടിയിറങ്ങിയ അദ്ദേഹം ഉടൻ തന്നെ മഹീന്ദ്രയുടെ ഭാഗമായേക്കുമെന്നാണ് സൂചന.അതേസമയം പ്രതാപിന്റെ ഡെപ്യൂട്ടിയും  കമ്പനിയുടെ യുകെ ഡിസൈൻ സെന്റർ മേധാവിയുമായ മാർട്ടിൻ ഉഹ്‌ലാരിക് പ്രതാപിൽ നിന്ന് ചുമതലയേറ്റതായി  ടാറ്റ അറിയിച്ചു.

പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ബോസ് ടാറ്റ വിടുന്നത്.യുകെയിലെ  മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ യൂറോപ്പിനെ (MADE) നയിക്കാനുള്ള ചുമതല അദ്ദേഹം ഏറ്റെടുക്കുമെന്നാണ് കാർ ആൻഡ് ബൈക്ക്‌ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയുന്നത്.ടാറ്റയുടെ തലവര തന്നെ മാറ്റിയ മിക്ക വാഹനങ്ങളുടെയും രൂപകല്‍പ്പന പ്രതാപ് ബോസിന്റെതായിരുന്നു.ലോഞ്ചിന് ശേഷം വിപണി കീഴടക്കിയ ടിയാഗോ, ഹാരിയർ, നെക്സൺ, അൾട്രോസ്, പുതിയ സഫാരി അടക്കമുള്ള ഇതിൽ ഉൾപ്പെടുന്നു.

അതേസമയം ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഗ്ലോബൽ ഡിസൈൻ ഹെഡായി മാർട്ടിൻ ഉഹ്‌ലാരിക്കിനെ നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് ടാറ്റാ മോട്ടോഴ്‌സിന്റെ സിഇഒയും എംഡിയുമായ ഗുണ്ടർ ബട്ട്‌ഷെക് പറഞ്ഞു. ഡിസൈനിനെക്കുറിച്ച് ആഴത്തിലുള്ള  പരിജ്ഞാനവും അന്താരാഷ്ട്രതലത്തിൽ തന്നെ  നല്ല ഗ്രാഹ്യവുമുള്ള പരിചയസമ്പന്നനായ ഒരു ഓട്ടോമൊബൈൽ ഡിസൈനറാണ് മാർട്ടിൻ.  അദ്ദേഹത്തിന്റെ സമ്പന്നമായ അനുഭവവും വൈദഗ്ധ്യവും ഞങ്ങളുടെ വാഹന രൂപകൽപ്പന  കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഞങ്ങളുടെ ടീമുകളെ പ്രചോദിപ്പിക്കും.ഒപ്പം പ്രതാപിന്റെ സേവനങ്ങൾക്ക് നന്ദിയും അറിയിക്കുന്നു."- അദ്ദേഹം പ്രതികരിച്ചു.

vachakam
vachakam
vachakam

മാർച്ചിൽ നടന്ന കാർ ആൻഡ്‌ ബൈക്ക് അവാർഡുകളിൽ പ്രതാപ് ബോസിന്  ഓട്ടോമോട്ടീവ് പേഴ്‌സൺ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചിരുന്നു.  ടാറ്റാ ആൽ‌ട്രോസ് കാർ ആൻഡ് ബൈക്ക് കാർ‌ ഡിസൈൻ‌ ഓഫ്‌ ഇയർ‌ 2021 അവാർ‌ഡും നേടിയിരുന്നു.  2021ൽ അദ്ദേഹം വേൾഡ് കാർ പേഴ്‌സൺ ഓഫ് ദ ഇയർ ഫൈനലിസ്റ്റായി ഷോർട്ട്‌ലിസ്റ്റ് ചെയ്തതും ശ്രദ്ധേയമായിരുന്നു.ഇത് കൂടാതെ  ഈ 14 വർഷത്തിനിടെ അദ്ദേഹം നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

English summary: The chief designer of successful cars like the Tata Nexon, Pratap Bose has quit Tata


vachakam
vachakam
vachakam

  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam