16301 സംഘടനകള്‍ക്ക് വിദേശ സംഭാവന വാങ്ങാം; എഫ്സിആര്‍എ ലൈസൻസ് പുതുക്കാനുള്ള കാലാവധി നീട്ടി

MARCH 29, 2024, 9:25 AM

ഡല്‍ഹി: സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള വിദേശനാണയ സംഭാവന നിയമ ( FCRA) പ്രകാരമുള്ള ലൈസൻസ് ജൂണ്‍ 30 വരെ നീട്ടി നല്‍കി.

മാർച്ച്‌ 31ന് ലൈസൻസ് കാലാവധി അവസാനിക്കുന്ന സംഘടനകള്‍ക്കാണ് ഈ ഇളവ് അനുവദിച്ചത്. ലൈസൻസ് പുതുക്കി നല്കാനുള്ള അപേക്ഷകള്‍ ഈ സമയപരിധിക്കുള്ളില്‍ സമർപ്പിക്കാനാവും.

സന്നദ്ധ സംഘടനകള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് എഫ്സി ആർ എ ലൈസൻസ് അനുവദിക്കുന്നത് അഞ്ചു വർഷത്തേക്കാണ്. ഏപ്രില്‍ ഒന്നിനും ജൂണ്‍ 30 നുമിടയില്‍ കാലാവധി അവസാനിക്കുന്ന എല്ലാ സംഘടനകള്‍ക്കും ജൂണ്‍ 30 വരെ പുതിയ അപേക്ഷ നല്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

രാജ്യത്ത് നിലവില്‍ 16,301 സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള എഫ്സിആര്‍എ ലൈസൻസുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയില്‍ 6600 സംഘടനകളുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദ് ചെയ്തിരുന്നു.

മോദി സർക്കാർ അധികാരത്തില്‍ വന്ന 10 വർഷത്തിനിടയില്‍ 20,693 സംഘടനകളുടെ ലൈസൻസ് റദ്ദ് ചെയ്തിട്ടുണ്ട്. പാർലമെൻ്റില്‍ നല്‍കിയ രേഖകള്‍ പ്രകാരം 2019- 20, 2020-21 എന്നീ സാമ്ബത്തിക വർഷങ്ങളില്‍ 55, 741 കോടി രൂപ രാജ്യത്ത് എഫ്സിആര്‍എ ലൈസൻസുള്ള 13,520 സംഘടനകള്‍ക്ക് ലഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam