200 ഓളം ട്യൂഷൻ സെൻ്ററുകളും അടച്ചു പൂട്ടുന്നു; കൂപ്പുകുത്തി ബൈജൂസ്

MARCH 22, 2024, 8:17 PM

ബംഗളുരു: സാമ്പത്തിക പ്രതിസന്ധിയിൽ  നട്ടം തിരിയുന്ന എജ്യൂടെക് കമ്പനിയായ ബൈജൂസ് 200 ഓളം ഓഫ്‌ലൈൻ ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടുന്നു. 

ഏറ്റവും പുതിയ ചെലവ് ചുരുക്കൽ നീക്കത്തിൻ്റെ ഭാഗമായാണ് നീക്കം. അടുത്ത മാസം മുതൽ ട്യൂഷൻ സെൻ്ററുകൾ അടയ്ക്കാനാണ് ബൈജൂസ് പദ്ധതിയിടുന്നത്.

കഴിഞ്ഞയാഴ്ച ബൈജൂസ് രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടിയിരുന്നു.  ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിന് തൊട്ടു  പിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓഫിസുകൾ പൂട്ടിയത്. 

vachakam
vachakam
vachakam

ബെംഗളൂരുവിലെ ഐബിസി നോളജ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനം ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ ഓഫീസുകളും ബൈജു അടച്ചിട്ടിരിക്കുകയാണെന്ന് വിവരം. 

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ എല്ലാ ജീവനക്കാരോടും നിർദേശം നൽകി. ബൈജൂസ് ഇന്ത്യ സിഇഒ അർജുൻ മോഹൻ നടപ്പാക്കുന്ന പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് കമ്പനി ഈ തീരുമാനമെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam