മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, വൻ അപകടം ഒഴിവായി

APRIL 27, 2024, 2:37 PM

മേപ്പയ്യൂർ: മേപ്പയ്യൂരിലെ ഗവ: ആശുപത്രിക്ക് സമീപം കണ്ണീപ്പറമ്പിൽ അശോകന്റെ ചിത്രക്കൂട് എന്ന സ്റ്റേഷനറി കടയ്ക്കാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടുകൂടിയാണ് തീ പിടുത്തുണ്ടായത്. സമീപത്തുള്ള മറ്റു കടകളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

പേരാമ്പ്രയിൽ നിന്നും അസി: സ്റ്റേഷൻ ഓഫീസർ എം പ്രദീപന്റെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് ഫയർ എഞ്ചിൻ എത്തിയാണ് തീയണച്ചത്. കെ.സുജാത്, ഫയർ & റെസ്‌ക്യൂ ഓഫീസർമാരായ സുധീഷ്. വി.കെ, ഷിജിത്ത് എ, രതീഷ് കെ.എൻ, സോജു പി ആർ, സനൽ രാജ് രഗിനേഷ് കെ., ഷൈജു വി.കെ, പ്രശാന്ത് ഇ എം എന്നിവരും , നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam