ഇന്ത്യക്ക് പുറത്ത് ആദ്യമായി പാൽ വിൽക്കാനൊരുങ്ങി അമുൽ 

MARCH 26, 2024, 5:13 PM

രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപാദക  കമ്പനിയായ അമുൽ ഇന്ത്യക്ക് പുറത്ത് ആദ്യമായി പാൽ വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) യുഎസ് വിപണിയിൽ ഒരാഴ്ചയ്ക്കുള്ളിൽ നാല് ഇനം പാൽ നൽകും എന്നാണ് പുറത്തു വരുന്ന വിവരം. 

രാജ്യത്തിന് പുറത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ  ആവശ്യങ്ങൾക്കനുസരിച്ച് പാൽ ഉൽപ്പന്നങ്ങൾ  വിതരണം  ചെയ്യാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് അധികൃതർ പറയുന്നത്. പാൽ ഉൽപ്പന്നങ്ങൾ നേരത്തെ തന്നെ അമുൽ കയറ്റി അയക്കുന്നുണ്ട്.

ഒരാഴ്ചയ്ക്കുള്ളിൽ അമുൽ ഫ്രഷ്, അമുൽ ഗോൾഡ്, അമുൽ ശക്തി, അമുൽ സ്ലിം എന്നിവ യുഎസ് വിപണിയിൽ ലഭ്യമാകും. ന്യൂയോർക്ക്, ന്യൂജേഴ്‌സി, ചിക്കാഗോ, വാഷിംഗ്ടൺ, ഡാളസ്, ടെക്‌സസ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലും പുതിയ പാൽ ലഭ്യമാകും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam