ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ

APRIL 4, 2024, 3:34 PM

ആമസോണിൽ കൂട്ട പിരിച്ചുവിടൽ. ഇത്തവണ ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗമായ ആമസോൺ വെബ് സർവീസിൽ(എഡബ്ല്യുഎസ്) നൂറോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 

ടെക്‌നോളജി, മാർക്കറ്റിംഗ്, സെയിൽസ് ഡിവിഷനുകളിലെ പിരിച്ചുവിടലുകൾ കമ്പനി പ്രബലമായ നിരവധി പുനക്രമീകരണങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ്.

ഈ തീരുമാനങ്ങൾ കമ്പനി പെട്ടെന്ന് എടുത്ത ഒന്നല്ലെന്നും മാറ്റം പ്രയാസകരമാണെന്ന് അറിയാമെന്നും എഡബ്ല്യുഎസ് സീനിയർ വൈസ് പ്രസിഡന്റ് ഗാർമാൻ പ്രതികരിച്ചു. ആമസോണിൽ കഴിഞ്ഞ മാസം ഫാർമസി, മെഡിക്കൽ ഡിവിഷനിലെ നൂറോളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.

vachakam
vachakam
vachakam

‘ഞങ്ങൾ അതിവേഗം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസായ ശൃഖലയാണ്. ഒരു സ്ഥാപനമെന്ന നിലയിൽ ചടുലമായി പ്രവർത്തിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. സ്ഥാപനത്തെ ഭാവിയിലേക്ക് വേണ്ടി തയ്യാറാക്കുന്നതിനാണ് ഈ മാറ്റങ്ങൾ വരുത്തുന്നത്. ഞങ്ങളുടെ മുൻഗണനകൾക്ക് പ്രധാന്യം നലകാനും കാര്യക്ഷമതയില്ലായ്മയെ ഇല്ലാതാക്കുവാനുമാണ് ഞങ്ങളുടെ ശ്രമം’- അദ്ദേഹം വ്യക്തമാക്കി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam