നാലാം മാസത്തിൽ കോടിപതി! പേരകുട്ടിക്ക് 240 കോടി രൂപയുടെ ഓഹരികള്‍ സമ്മാനിച്ച്‌ നാരായണ മൂര്‍ത്തി

MARCH 19, 2024, 8:32 AM

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറി ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ചെറുമകൻ ഏകാഗ്ര രോഹൻ മൂർത്തി.

4 മാസം പ്രായമുള്ള ഏകാഗ്രയ്ക്ക് ഇൻഫോസിസിന്റെ 240 കോടിയിലധികം രൂപയുടെ ഓഹരികളാണ്  നാരായണ മൂർത്തി സമ്മാനമായി നല്‍കിയത്.

ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി. കമ്ബനിയുടെ 15,00,000 ഓഹരികളും ഏകാഗ്രയ്ക്ക് സ്വന്തമായി. ഏകദേശം 0.04 ശതമാനം ഓഹരികള്‍ വരുമിത്. നാരായണ മൂർത്തിയുടെ ഓഹരി വിഹിതം 0.40 ശതമാനത്തില്‍ നിന്ന് 0.36 ശതമാനമായി കുറയുകയും ചെയ്തു.

vachakam
vachakam
vachakam

കഴിഞ്ഞ നവംബറിലാണ് നാരായണ മൂർത്തിയുടെ മകൻ രോഹൻ മൂർത്തിക്കും ഭാര്യ അപർണ കൃഷ്ണനും ആണ്‍കുഞ്ഞ് പിറന്നത്. 

നാരായണ മൂർത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. മകള്‍ അക്ഷത മൂർത്തിക്കും ഭർത്താവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനാക്കിനും രണ്ട് പെണ്‍മക്കളുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam