ഇന്ത്യൻ എൻജിനീയേഴ്‌സ് അസോസിയേഷന്റെ ഗോൾഫ് ടൂർണമെന്റ് ജൂലായ് 13ന്

JUNE 23, 2024, 7:27 PM

ഷിക്കാഗോ: അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജിനീയേഴ്‌സ് ഓഫ് ഇന്ത്യൻ ഓർജിൻ (എഎഇഐഒ)യുടെ ഈ വർഷത്തെ ചാരിറ്റി ഗോൾഫ് ടൂർണമെന്റ് നേപ്പർവില്ലായിലുള്ള സ്പ്രിംഗ് & ബുക്ക് ഗോൾഫ് ക്ലബിൽ വച്ച് നടത്തപ്പെടുമെന്ന് ഈ ടൂർണമെന്റിൽ വിജയിക്കുന്നവർക്ക് വിവിധ സമ്മാനങ്ങൾ ലഭിക്കുന്നതാണെന്ന് എഎഇഐഒ ചാരിറ്റിയുടെയും ഗോൾഫ് ടൂർണമെന്റിന്റെ ചെയർമാനും പാൻ-ഓഷ്യാനിക് കോർപ്പറേഷൻ സി.ഇ.ഒയുമായ ഗാൻസാർ സിംഗ് അറിയിച്ചു.

ഗോൾഫ് ടൂർണമെന്റ Tee-off ചെയ്യുന്നത് 12:30നാണ്. അതിനുശേഷം ഡിന്നറും ബിസിനസ് നെറ്റ്‌വർക്കിംഗ്, അവാർഡ് സെറിമണി, എന്റർടെയിൻമെന്റ് എന്നിവർ വൈകിട്ട് 6.30ന് തുടങ്ങുമെന്ന് എഎഇഐഒ സെക്രട്ടറി നാഗ് ജയ്‌സ്‌വാൾ അറിയിച്ചു. ഈ ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും സംഘടനയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് എഎഇഐഒ ബോർഡ് മെമ്പേഴ്‌സും പ്രോബിസ് കോർപ്പറേഷൻ പ്രസിഡന്റുമായ ഡോ. പ്രമോദ് വോറ അറിയിച്ചു.

ഗോൾഫ് ടൂർണമെന്റ് ഇന്ത്യൻ കൗൺസിൽ ജനറൽ ഹോണറബിൾ സോമനാദ് ഗോഘ് ഉദ്ഘാടനം ചെയ്യും. മറ്റു പ്രമുഖ വ്യക്തികളും ഇതിൽ പങ്കെടുക്കുന്നതാണ്. ഇതിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ എഎഇഐഒ ട്രഷറർ രാജീന്ദർ സിംഗ്, മാഗോ-യേ [email protected]ൽ സമീപിക്കാവുന്നതാണ്.

vachakam
vachakam
vachakam

ഡിന്നറും എന്റർടൈൻമെന്റും നേപ്പർവില്ലായിലുള്ള ഗോൽഗണ്ട ബാങ്ക്വറ്റ് ഹാളിൽ വച്ചായിരിക്കും, ഏവരേയും ഈ ചാരിറ്റി ഇവന്റിലേക്ക് സ്വാഗതം ചെയ്യുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam