ബ്രിട്ടീഷ് പാർലമെന്റിലെ പ്രഥമ മലയാളി സാന്നിധ്യമായിചരിത്ര തിരഞ്ഞെടുപ്പു വിജയം കൈവരിച്ച സോജൻ ജോസഫിന് ക്‌നാനായ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ഹൃദയംഗമായ അഭിനന്ദനങ്ങൾ.
കൈപ്പുഴ ഗ്രാമത്തിൽ ജനിച്ച് വളർന്ന്, അവിടെ തന്നെ ഹൈസ്‌കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയ ക്‌നാനായ സമുദായാംഗം കൂടിയായ സോജൻ ജോസഫിന്റെ വിജയം കൈപ്പുഴ ഗ്രാമവാസികൾക്കൊപ്പം ക്‌നാനായ സമുദായത്തിനും അഭിമാനിയ്ക്കാൻ വകയേറെയുള്ളതാണ്.
കൂടാതെ മലയാളി യുവാക്കൾ വ്യാപകമായി വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന ഈ കാലഘട്ടത്തിൽ നിരവധി മലയാളികൾക്കു തങ്ങൾ വസിയ്ക്കുന്ന ദേശങ്ങവിലെ പൊതുജീവിതത്തിൽ സജീവമാകുന്നതിനും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനും സോജൻ ജോസഫിന്റെ തിരഞ്ഞെടുപ്പ് വിജയം പ്രേരകവുമാകും.
ബ്രിട്ടണിൽ പുതുതായി കുടിയേറുന്ന നഴ്‌സ്, കെയർഗിവേഴ്‌സ്, സ്റ്റുഡൻസ് എന്നിവർ അഭിമുഖീകരിയ്ക്കുന്ന തൊഴിൽപരവം സാമൂഹ്യവുമായ പ്രശ്‌നങ്ങൾ പുതിയ പ്രധാനമന്ത്രി കെയർ സ്റ്റാമറിന്റെയും വകുപ്പ് മേധാവികളുടെയും ശ്രദ്ധയിൽ കൊണ്ട് വന്ന് അവയ്ക്ക് പരിഹാരം കാണുവാൻ നഴ്‌സിംഗ് പശ്ചാത്തലം കൂടിയുള്ള സോജൻ ജോസഫിന് കഴിയട്ടെയെന്ന് കാനാ ആശംസിയ്ക്കുന്നു
ജോസഫ് മുല്ലപ്പള്ളി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്