യൂട്യൂബിൽ വീഡിയോ കാണുമ്പോൾ ഏറ്റവും അലോസരപ്പെടുത്തുന്ന കാര്യം പരസ്യങ്ങളുടെ കടന്നുകയറ്റമാണ്. ഒരു വീഡിയോ കാണാൻ നിങ്ങൾക്ക് കുറഞ്ഞത് രണ്ട് തവണയെങ്കിലും സ്‌കിപ്പ് ആഡ് അടിക്കേണ്ടി വരും. എന്നാൽ യൂട്യൂബ് ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് .
പ്രീമിയം സബ്‌സ്ക്രിപ്‌ഷന്റെ ലൈറ്റ് വേർഷൻ അവതരിപ്പിച്ചാണ് ഉപയോക്താക്കള്‍ നേരിടുന്ന ഈ പ്രശ്നം പരിഹരിക്കാൻ യൂട്യൂബ് ഒരുങ്ങുന്നത്. പ്രീമിയം സബ്‌സ്ക്രിപ്‌ഷന്റെ പകുതി പണമടച്ചാല്‍ മതിയാകും ഇതിന്.
റിപ്പോർട്ട് അനുസരിച്ച്, യൂട്യൂബ് പ്രീമിയം ലൈറ്റിനായി ഉപയോക്താക്കൾ പ്രതിമാസം 8.99 യുഎസ് ഡോളർ നൽകണം. സാധാരണ പ്രീമിയം സബ്‌സ്ക്രിപ്‌ഷന് 16.99 അമേരിക്കൻ ഡോളറാണ് യൂട്യൂബ് ഈടാക്കുന്നത്.
പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷന് വാർഷിക ഓഫറുകൾ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകുമോ എന്ന കാര്യവും കമ്പനി സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിൽ യൂട്യൂബ് അതിൻ്റെ സാധാരണ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനായി 149 രൂപയാണ് ഈടാക്കുന്നത്. പ്ലാനുകളിൽ യൂട്യൂബ് വില കൂട്ടുന്നതോടെ പരസ്യങ്ങളുടെ എണ്ണം കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ജർമ്മനി, തായ്‌ലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രത്യേക പ്ലാനുകൾ അവതരിപ്പിക്കാൻ യൂട്യൂബ് ഒരുങ്ങുന്നതായി ദി വെർജ് റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്