വാട്ട്‌സ്ആപ്പിൽ വീഡിയോ കോളുകൾ വളരെ ജനപ്രിയമാണ്. എന്നാൽ മിക്ക ഫോണുകളിലും ഫ്രണ്ട് ക്യാമറ ശരാശരിയാണ്. രണ്ട് പേർ വീഡിയോ കോളിലൂടെ പരസ്പരം സംസാരിക്കുമ്പോൾ ഈ പോരായ്മ കാണാം. ഇതിന് പരിഹാരമായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ് ആപ്പ്.
കുറഞ്ഞ വെളിച്ചമുള്ള സ്ഥലങ്ങളിൽ നിന്നും പോലും വീഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ലോ ലൈറ്റ് മോഡ് ഫീച്ചറുമായാണ് വാട്ട്‌സ്ആപ്പ് എത്തുന്നത്.
ലോ ലൈറ്റ് മോഡ് അവതരിപ്പിക്കുന്നതോടെ മറുവശത്തുള്ളയാളുടെ വ്യക്തമായ മുഖം ലഭിക്കാനും ഫലപ്രദമായി ആശയവിനിമയം നടത്താനും കഴിയുമെന്നാണ് വാട്‌സ്ആപ്പ് അവകാശപ്പെടുന്നത്.
പുതിയ വാട്സ്‌ആപ്പ് അപ്ഡേറ്റ് ലഭിച്ചവർക്ക് മാത്രമാണ് പുതിയ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. വാട്സ്‌ആപ്പില്‍ വിഡിയോ കോള്‍ ചെയ്യുമ്ബോള്‍ ഇന്റർഫെയ്സിന്റെ വലതുവശത്ത് മുകളിലുള്ള ബള്‍ബ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചർ ടേണ്‍ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
എങ്ങനെ സജ്ജമാക്കാം
ലോ ലൈറ്റ് മോഡ് വാട്ട്‌സ്ആപ്പിൽ ഉപയോഗിക്കുന്നതിന്, വീഡിയോ കോളിലെ ഒരാൾ ബൾബ് ലോഗോയിൽ ടാപ്പ് ചെയ്യേണ്ടതുണ്ട്.
പുതിയ ഫീച്ചർ ആപ്ലിക്കേഷൻ്റെ ഐഓ എസ്, ആൻഡ്രോയിഡ് പതിപ്പുകളിൽ ലഭ്യമാണ്. എന്നാൽ വെബ് ആപ്പിലേക്ക് ഇതുവരെ എത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്