ഇനി കാര്യങ്ങൾ എളുപ്പമല്ല; മൊബൈല്‍ നമ്പർ പോര്‍ട്ട് ചെയ്യാൻ പുതിയ നിബന്ധന

MARCH 19, 2024, 8:21 AM

മുംബൈ: മൊബൈൽ നമ്പർ മാറ്റാതെ തന്നെ സേവനദാതാവിനെ മാറ്റാൻ അനുവദിക്കുന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി സേവനത്തിന് പുതിയ നിബന്ധന ഏർപ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.

കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പുതിയ ചട്ടങ്ങളിലാണ് നിബന്ധനകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച്, ഒരിക്കൽ ഒരു സിം മാറുകയോ മാറ്റിവയ്ക്കുകയോ ചെയ്താൽ (Swapped or replaced) ഏഴ് ദിവസത്തേക്ക് മറ്റൊരു സേവന ദാതാവിലേക്ക് കണക്ഷൻ പോർട്ട് ചെയ്യാൻ കഴിയില്ല.

മൊബൈല്‍ സിം കാർഡ് വഴി നടക്കുന്ന തട്ടിപ്പുകള്‍ തടയാൻ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് ഏറ്റവും പുതിയ ഈ നിബന്ധന. വരുന്ന ജൂലൈ മാസം ഒന്നാം തീയ്യതി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

vachakam
vachakam
vachakam

ഏഴ് ദിവസത്തിനുള്ളില്‍ സിം കാർഡ് ഫോണില്‍ നിന്ന് മാറ്റിയിട്ടിട്ടുണ്ടെന്ന് ടെലികോം കമ്ബനിക്ക് ബോധ്യപ്പെട്ടാല്‍ യുനീക് പോർട്ടിങ് കോഡിനുള്ള അപേക്ഷ നിരസിക്കപ്പെടും.

സിം മാറ്റിയാല്‍ ഏഴ് ദിവസം കഴിഞ്ഞ് മാത്രമേ പോർട്ടിങ് സാധ്യമാവൂ എന്ന് അർത്ഥം. സിം ഉപയോഗിച്ചും സിം പോർട്ട് ചെയ്തും നടത്തുന്ന തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണിടാൻ വേണ്ടിയാണ് ട്രായ് ഇത്തരമൊരു നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam