എഐ പ്ലേ ലിസ്റ്റ് ഫീച്ചറുമായി സ്‌പോട്ടിഫൈ ; ഇനി ഇഷ്ടപ്പെട്ട പാട്ടുകള്‍ കണ്ടെത്താം

APRIL 10, 2024, 8:49 AM

മ്യൂസിക് സ്ട്രീമിങ് സേവനമായ സ്‌പോട്ടിഫൈ എഐ പ്ലേലിസ്റ്റ് ഫീച്ചര്‍ അവതരിപ്പിക്കുന്നു . എഴുതി നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ എഐയുടെ സഹായത്താല്‍ പ്ലേലിസ്റ്റ് നിര്‍മിക്കുന്ന ഫീച്ചര്‍ ആണിത്.

ബീറ്റാ ഫീച്ചര്‍ ആയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. യുകെയിലെയും ഓസ്‌ട്രേലിയയിലേയും ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലാണ് ഇത് ആദ്യമെത്തുക.

പാട്ടിന്റെ ദൈര്‍ഘ്യം, വിഭാഗം, ആര്‍ട്ടിസ്റ്റ് തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പ്ലേലിസ്റ്റുകള്‍ക്ക് പകരം ഉപഭോക്താക്കള്‍ക്ക് ഏത് തരം പാട്ടുകള്‍ നല്‍കണമെന്ന് വിശദീകരിച്ച്‌ നല്‍കാനാവും.

vachakam
vachakam
vachakam

സ്ഥലം, മൃഗങ്ങള്‍, പ്രവൃത്തികള്‍, സിനിമാ കഥാപാത്രങ്ങള്‍, നിറങ്ങള്‍, ഇമോജികള്‍ ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ പ്രോംറ്റില്‍ ഉള്‍പ്പെടുത്താം. ഉപഭോക്താക്കളുടെ താല്‍പര്യവും സ്‌പോട്ടിഫൈ പ്ലേലിസ്റ്റുകള്‍ നിര്‍മിക്കുന്നതിനായി പരിഗണിക്കും.

ഒരു പ്ലേലിസ്റ്റ് നിര്‍മിച്ചുകഴിഞ്ഞാല്‍, എഐ ഉപയോഗിച്ച്‌ തന്നെ അതില്‍ മാറ്റം വരുത്താനും സാധിക്കും. താല്‍പര്യമില്ലാത്ത പാട്ടുകള്‍ ഇടത്തോട്ട് സൈ്വപ്പ് ചെയ്ത് ഒഴിവാക്കുകയും ചെയ്യാം.

ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ അടിസ്ഥാനമാക്കിയാണ് ഉപഭോക്താവിന്റെ ആവശ്യം തിരിച്ചറിയുന്നത്. ഒപ്പം പേഴ്‌സണലൈസേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള പ്ലേ ലിസ്റ്റ് നിര്‍മിച്ച്‌ നല്‍കുന്നു. വിവിധ തേഡ് പാര്‍ട്ടി ടൂളുകളും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam