ഇൻസ്റ്റയില്‍ ഇൻട്രസ്റ്റിങ് ആയ ഒരു റീൽ കണ്ടുകൊണ്ടിരിക്കുമ്പോഴായിരിക്കും ഫീഡ് തനിയെ റീഫ്രഷ് ആകുന്നത്. പലപ്പോഴും നമ്മളില്‍ പലർക്കും സംഭവിച്ചിട്ടുള്ള ഒരു കാര്യമാവും ഇത്.
ഇപ്പോഴിതാ ഫീഡ് ഓട്ടോമാറ്റിക് ആയി റീഫ്രഷ് ആകുന്ന പ്രശ്നം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ഓട്ടേമാറ്റിക് റീഫ്രഷ് നടപ്പിലാക്കുകയാണെന്ന് കമ്ബനി മേധാവി സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചു.
ഇനി മുതല്‍ കുറച്ചു നേരത്തേക്ക് ആപ്പ് ക്ളോസ് ചെയ്തിട്ട് തിരികെ കയറിയാലും പുതിയ കണ്ടന്റുകള്‍ റീഫ്രഷ് ആയി കയറി വരില്ല.
നമ്മള്‍ എവിടെ അവസാനിപ്പിച്ച് പോയോ അവിടെ നിന്ന് തന്നെ ഫീഡ് തുടങ്ങുന്ന വിധത്തിലാണ് മാറ്റം കൊണ്ട് വന്നിരിക്കുന്നത്. “റഗ് പുള്‍” എന്നറിയപ്പെടുന്ന ഈ യുഐ സവിശേഷത ഇൻസ്റ്റഗ്രാം നിർത്തിയതായാണ് റിപ്പോർട്ടുകൾ.
ഫീഡ് സ്വയമേ റീഫ്രഷ് ചെയ്യുന്നതിന് പകരം, ഇൻസ്റ്റഗ്രാം ഇപ്പോള്‍ കണ്ടന്‍റ് ലോഡ് ചെയ്യും, എന്നാല്‍ ഉപയോക്താവ് സ്ക്രോള്‍ ചെയ്യുന്നതുവരെ അത് കാണിക്കില്ല. റഗ് പുൾ ഫീച്ചർ നീക്കം ചെയ്തതോടെ, ആപ്പ് തുറക്കുമ്പോൾ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് സുഗമമായ അനുഭവം ആസ്വദിക്കാനാകും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്