ഇന്തോനേഷ്യയിൽ ഐഫോൺ 16 നിരോധിച്ചതായി ഇന്തോനേഷ്യൻ വ്യവസായ മന്ത്രി അഗസ് ഗുമിവാങ് കർത്തസസ്മിത പ്രസ്താവന ഇറക്കി.
ഐഫോൺ 16-ന് ഇതുവരെ ഇന്തോനേഷ്യയിൽ ഇൻ്റർനാഷണൽ മൊബൈൽ എക്യുപ്‌മെൻ്റ് ഐഡൻ്റിറ്റി (IMEI) സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ല. ഇതാണ് നിരോധനത്തിന് കാരണം.
വിദേശത്ത് നിന്ന് ഐഫോൺ 16 ഇന്തോനേഷ്യയിലേക്ക് കൊണ്ടുവരുന്നതും നിരോധിച്ചിരിക്കുന്നു. മൊബൈൽ എക്വിപ്മന്റ് ഐഡൻ്റിറ്റി സർട്ടിഫിക്കേഷനായി ആപ്പിൾ അപേക്ഷിച്ചിട്ടുണ്ടെങ്കിലും IMEI സർട്ടിഫിക്കേഷൻ നൽകാൻ വ്യവസായ വകുപ്പ് തയ്യാറായിട്ടില്ല.
ഈ സർട്ടിഫിക്കേഷനുള്ള ഫോണുകൾക്ക് മാത്രമേ രാജ്യത്ത് പ്രവർത്തിക്കാൻ കഴിയൂ. ആപ്പിൾ രാജ്യത്ത് വാഗ്ദാനം ചെയ്ത നിക്ഷേപം നടത്തിയില്ല എന്നതും വിലക്കിന് കാരണമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്