രഹസ്യമായി ശേഖരിച്ച  ഇൻകോഗ്നിറ്റോ ഡാറ്റ നശിപ്പിക്കാൻ ഗൂഗിൾ

APRIL 3, 2024, 9:28 AM

ഇൻകോഗ്‌നിറ്റോ പ്രശ്‌നത്തിൽ ഗൂഗിളിനെതിരായ ഒത്തുതീർപ്പിൻ്റെ ഭാഗമായി, ഉപഭോക്താക്കളുടെ ഇൻ്റർനെറ്റ് തിരയൽ ഡാറ്റയുടെ വലിയൊരു ഭാഗം നീക്കം ചെയ്യും. 

ഇന്‍കൊഗ്‌നിറ്റോ മോഡ് അഥവാ പ്രൈവറ്റ് മോഡില്‍ ആയിരുന്ന ഉപഭോക്താക്കളുടെ സെര്‍ച്ച് വിവരങ്ങള്‍ ശേഖരിച്ച് അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നുവെന്ന പേരില്‍ ഗൂഗിളിനെതിരെ നിയമ സ്ഥാപനമായ ബോയസ് ഷില്ലര്‍ ഫ്ളെക്സ്നര്‍ കേസ് നല്‍കിയിരുന്നു. 

ഈ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് വിവരങ്ങള്‍ നീക്കം ചെയ്യാന്‍ കമ്പനി സമ്മതിച്ചേക്കുമെന്നാണ് പറയപ്പെടുന്നത്. ഇനി മുതല്‍ വിവരശേഖരണത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും ഗൂഗിള്‍ അറിയിച്ചു.

vachakam
vachakam
vachakam

2020-ൽ ബോയ്‌സ് ഷില്ലർ ഫ്ലെക്‌സ്‌നർ 5 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗൂഗിളിനെതിരെ കോടതിയെ സമീപിച്ചു. ഗൂഗിൾ ക്രോമിലെ ഇൻകോഗ്നിറ്റോ മോഡിലും മറ്റ് ബ്രൗസറുകളിൽ പ്രൈവറ്റ് മോഡിലും ഇൻ്റർനെറ്റ് ഉപയോക്താക്കളുടെ സെർച്ച് ആക്ടിവിറ്റികൾ ഉപയോക്താവിൻ്റെ സമ്മതമില്ലാതെ ഗൂഗിൾ ട്രാക്ക് ചെയ്തുവെന്നായിരുന്നു കേസ്. തുടർന്ന് 2023 ഡിസംബറിൽ കേസ് തീർപ്പാക്കാൻ തീരുമാനിച്ചു.

കേസ് തള്ളണമെന്ന ഗൂഗിളിൻ്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. സാൻഫ്രാൻസിസ്കോ കോടതിയിലാണ് ഒത്തുതീർപ്പ് ഫയൽ ചെയ്തത്. ജൂലൈ 30ന് കോടതി കേസ് പരിഗണിക്കും. വാദം കേള്‍ക്കുന്ന ജഡ്ജി വോന്നെ ഗോണ്‍സാലസ് റോജേഴ്സാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. നിലവിലെ കേസില്‍ നഷ്ടപരിഹാരതുകയ്ക്ക് പകരമായാണ് വിവരശേഖരം നീക്കം ചെയ്യാമെന്ന വ്യവസ്ഥ മുന്നോട്ടുവെക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam