ഗൂഗിള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ ജെമിനി മാറ്റത്തിനൊരുങ്ങുന്നു. ഡിവൈസ് അൺലോക്ക് ചെയ്യാതെ തന്നെ ഫോൺ കോളുകൾ ചെയ്യാനും ടെക്‌സ്‌റ്റുകൾ അയയ്‌ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ആണ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
സെറ്റിങ്സിൽ 'ജെമിനി ഓൺ ലോക്ക് സ്‌ക്രീൻ' എന്നതിന് കീഴിൽ 'അൺലോക്ക് ചെയ്യാതെ കോളുകൾ ചെയ്യുക, സന്ദേശങ്ങൾ അയയ്ക്കുക' എന്നതായി പുതിയ ഫീച്ചർ ദൃശ്യമാകുമെന്നാണ് റിപ്പോർട്ട്.
എന്നാൽ ജെമിനി ഉപയോഗിക്കുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് ടോഗിൾ സ്വമേധയാ ഓണാക്കേണ്ടി വന്നേക്കാം. എങ്കിലേ ഈ ഫീച്ചർ പ്രവർത്തനക്ഷമമാവുകയുള്ളൂ.
ഈ വര്‍ഷം ആദ്യമാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ജെമിനിയെ ഗൂഗിള്‍ ഉള്‍പ്പെടുത്തിയത്. ആന്‍ഡ്രോയിഡിന്റെ പഴയ വെര്‍ഷനുകളായ പത്തിലും പതിനൊന്നിലും ഇപ്പോള്‍ ജെമിനി ലഭ്യമാണ്.
2023 ഡിസംബറിലാണ് ഗൂഗിള്‍ ജെമിനിയെ അവതരിപ്പിച്ചത്. ചാറ്റ്ജിപിടിയെ പിന്നിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജെമിനിയെ ഇറക്കിയത്. അള്‍ട്രാ, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് മോഡലുകളിലാണ് ജെമിനി എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്