ആപ്പിള്‍ ദീർഘകാലമായി പുറത്തിറക്കുന്ന 3.5 എംഎം ലൈറ്റണിങ് ഹെഡ്‌ഫോണ്‍ ജാക്ക് അഡാപ്റ്റർ ഉല്‍പ്പാദനം നിർത്തിയതായി റിപ്പോർട്ട്. വയർഡ് ഹെഡ്‌ഫോണുകളെ ഫോണുമായി ബന്ധിപ്പിക്കാനാണ് 3.5 എംഎം ലൈറ്റണിങ് ഹെഡ്‌ഫോണ്‍ അഡാപ്‌റ്റർ ഉപയോഗിച്ചിരുന്നത്.
മുന്നറിയിപ്പില്ലാതെയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിച്ചിരുന്ന ആക്‌സസറികളിലൊന്ന് നിർത്തിയതെന്നും റിപ്പോർട്ടുണ്ട്. വയർഡ് ഹെഡ്‌ഫോണുകളും മറ്റ് ഓഡിയോ ഉപകരണങ്ങളും ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ലാത്ത ഐഫോണുകളിലേക്ക് കണക്റ്റുചെയ്യാൻ ഉപയോക്താക്കള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത് ഈ അഡാപ്‌റ്ററാണ്.
നിലവില്‍, യുഎസിലെയും മറ്റ് മിക്ക രാജ്യങ്ങളിലെയും ആപ്പിളിൻ്റെ ഓണ്‍ലൈൻ സ്റ്റോറില്‍ ഇത് ഔട്ട് ഓഫ് സറ്റോക്ക് എന്നാണ് കാണിക്കുന്നതെന്ന് മാക്‌റൂമർസ് റിപ്പോർട്ട് ചെയ്‌തു.
ഐഫോണ്‍ 7 മുതല്‍ ഹെഡ്‌ഫോണ്‍ പോർട്ട് ആപ്പിള്‍ നിർത്തലാക്കിയിരുന്നു. തുടർന്ന് 2016ലാണ് അഡാപ്‌റ്റർ പുറത്തിറക്കിയത്. ഇത് നിരവധി ഉപയോക്താക്കള്‍ക്ക് അവരുടെ വയർഡ് ഹെഡ്‌ഫോണുകള്‍ തുടർന്നും ഉപയോഗിക്കാൻ അവസരം നല്‍കി.
ബ്ലൂടൂത്ത് ഓപ്ഷനുകളിലേക്ക് മാറാതെ തന്നെ വയർഡ് ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുന്നത് തുടരാൻ ഇത് വലിയ സഹായകമായി. യുഎസ്ബി-സി പോർട്ടിനെ പ്രോത്സാഹിപ്പിക്കുക എന്ന നയത്തിൻ്റെ ഭാഗമായാണ് അഡാപ്‌റ്റർ നിർത്തിയതെന്നും റിപ്പോർട്ടില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്