ലോകകപ്പിലെ റൗണ്ട്ഓഫ് 32 പോരാട്ടത്തിൽ അർജന്റീനയോട് പൊരുതി തോറ്റ കാപ്പിവെർദെയുടെ ഗോൾകീപ്പർ വൊസീഞ്ഞയോട് ഇതിഹാസതാരം മെസ്സി പറഞ്ഞ വാക്കുകൾ വൈറലാകുന്നു. ടൂർണമെന്റിലെ നാല് മത്സരങ്ങളിലായി എണ്ണം പറഞ്ഞ 18 സേവുകൾ നടത്തിയ താരം മെസ്സിയിൽ നിന്നും പ്രശംസ ഏറ്റുവാങ്ങി.
മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വൊസീഞ്ഞ തന്നെയാണ് മെസ്സിയുമായുള്ള തന്റെ ആശയവിനിമയത്തെ പറ്റി വ്യക്തമാക്കിയത്. കളിക്ക് ശേഷം മെസ്സി തന്നെ ആലിംഗനം ചെയ്തുവെന്നും 'നിങ്ങളുടെ നാട്ടുകാർ നിങ്ങളെ ഓർത്ത് അഭിമാനിക്കുമെന്നു' മെസ്സി പറഞ്ഞതായി താരം വെളിപ്പെടുത്തി. മെസ്സിയുടെ ഷർട്ട് ആവശ്യപ്പെട്ടപ്പോൾ അഭിമുഖത്തിന് ശേഷം തുരങ്കങ്ങളിൽ വെച്ച് കൈമാറാമെന്ന് മെസ്സി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കരുത്തരായ സ്‌പെയിനിനെയും ഉറുഗ്വേയെയും സമനിലയിൽ തളച്ച് ഞെട്ടിച്ച കേപ്പ് വർദെ മിയാമിയിൽ നടന്ന പോരാട്ടത്തിൽ അർജന്റീനയോട് രണ്ടിനെതിരെ മൂന്നുഗോളുകൾക്കാണ് തോറ്റത്. അധിക സമയംവരെ നീണ്ട കളിയിൽ രണ്ടുതവണ പിന്നിൽ നിന്ന് തിരിച്ചുകയറി സമനിലപിടിച്ച കേപ്പ് വർദെ അധികസമയത്ത് സെൽഫ് ഗോൾ വഴങ്ങിയാണ് ഒടുവിൽ കീഴടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
