പെർത്തിൽ പുരോഗമിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി ആദ്യ ടെസ്റ്റിൽ റെക്കോർഡ് സൃഷ്ടിച്ച് ഓപണർ യശസ്വി ജയ്‌സ്വാൾ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയിരിക്കുകയാണ് യശസ്വി. പത്ത് വർഷം മുമ്പ് ബ്രണ്ടൻ മക്കല്ലം സൃഷ്ടിച്ച റെക്കോർഡാണ് മറികടന്നത്.
2014ൽ മക്കല്ലം 33 സിക്‌സറുകൾ അടിച്ചപ്പോൾ ജയ്‌സ്വാൾ ഈ വർഷം 34 സിക്‌സറുകൾ നേടി. പെർത്തിൽ രണ്ട് സിക്‌സറുകളാണ് അടിച്ചത്. കൂടാതെ, ഈ വർഷം ടെസ്റ്റിലെ ടോപ് സ്‌കോററാകാൻ ഇനി നൂറിലേറെ റൺസ് മതി. നിലവിൽ പുറത്താകാതെ 90 റൺസ് നേടിയിട്ടുണ്ട് യുവതാരം. 1,338 റൺസ് നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് 2024ലെ സ്‌കോറിംഗ് ചാർട്ടിൽ ഒന്നാമത്.
കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചയാളാണ് ജയ്‌സ്വാൾ. ഇതുവരെയുള്ള കരിയറിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പെർത്ത് ടെസ്റ്റിന് മുമ്പ് വരെ 14 ടെസ്റ്റുകളിൽ നിന്ന് എട്ട് അർധസെഞ്ചുറികളും മൂന്ന് സെഞ്ചുറികളും സഹിതം 1,407 റൺസാണ് ജയ്‌സ്വാൾ നേടിയത്.
പെർത്തിന് മുമ്പ് 1,119 റൺസ് നേടിയ അദ്ദേഹം ഈ വർഷം ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്‌കോറർ കൂടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്