തകർപ്പൻ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ, മുംബൈയ്ക്ക് ജയം

NOVEMBER 24, 2024, 2:30 PM

സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ തകർപ്പൻ സെഞ്ചുറിയുമായി മുംബൈ നായകൻ ശ്രേയസ് അയ്യർ. ഗോവക്കെതിരായ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ നാലു വിക്കറ്റ് നഷ്ടത്തിൽ 250 റൺസടിച്ചപ്പോൾ ശ്രേയസ് 57 പന്തിൽ 11 ഫോറും 10 സിക്‌സും പറത്തി 130 റൺസുമായി പുറത്താകാതെ നിന്നു. 251 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗോവയോട് പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഗോവക്കായി പന്തെറിഞ്ഞ അർജുൻ ടെൻഡുൽക്കർ നാലോവറിൽ 48 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. സ്‌കോർ മുംബൈ 20 ഓവറിൽ 250-4, ഗോവ 20 ഓവറിൽ 224-8.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കൈവിട്ട ശ്രേയസിനെ ഐപിഎൽ ലേലത്തിൽ സ്വന്തമാക്കാൻ ശക്തമായ മത്സരമുണ്ടാകുമെന്നാണ് കരുതുന്നത്. ഡൽഹി ക്യാപിറ്റൽസാണ് ശ്രേയസിനെ നോട്ടമിട്ടിരിക്കുന്ന പ്രധാന ടീം. പഞ്ചാബ് കിംഗ്‌സും ശ്രേയസിനായി രംഗത്തെത്തിയേക്കും. രഞ്ജി ട്രോഫിയിലും മിന്നും ഫോമിലായിരുന്നു ശ്രേയസ്. അതേസമയം ലേലത്തിന് തൊട്ടു മുമ്പ് ഇന്ത്യൻ താരങ്ങളായ അജിങ്ക്യാ രഹാനെക്കും പൃഥ്വി ഷാക്കും തിളങ്ങാനായില്ല. രഹാനെ 13 പന്തിൽ 13 റൺസെടുത്ത് പുറത്തായപ്പോൾ പൃഥ്വി ഷാ 22 പന്തിൽ 33 റൺസെടുത്ത് മടങ്ങി. 24 പന്തിൽ 41 റൺസെടുത്ത ഷംസ് മുലാനിയാണ് മുംബൈക്കായി തിളങ്ങിയ മറ്റൊരു താരം.

മറുപടി ബാറ്റിംഗിൽ ഓപ്പണർ ഇഷാൻ ഗഡേക്കർ(16 പന്തിൽ 40) സുയാഷ് പ്രഭുദേശായി(36 പന്തിൽ 52) വികാശ്(21 പന്തിൽ 47*) എന്നിവരാണ് ഗോവക്കായി ബാറ്റിംഗിൽ തിളങ്ങിയത്. അർജ്ജുൻ ടെൻഡുൽക്കർ നാലു പന്തിൽ 9 റൺസെടുത്ത് പുറത്തായി. മുംബൈക്കായി ഷാർദ്ദുൽ താക്കൂർ നാലോവറിൽ 43 റൺസിന് ഒരു വിക്കറ്റെടുത്തപ്പോൾ സൂര്യാൻശ് ഷെഡ്‌ജെ 18 റൺസിന് രണ്ട് വിക്കറ്റെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam