ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്ററുടെ സ്‌ട്രെയ്റ്റ് ഡ്രൈവ് മുഖത്തിടിച്ച് ഓസ്‌ട്രേലിയന്‍ അംപയർ ടോണി ഡി നോബ്രെഗയ്ക്ക് മുഖത്ത് പരിക്ക്. ഓസ്‌ട്രേലിയയിലെ ആഭ്യന്തര മത്സരത്തിനിടെയാണ് സംഭവം.
വെസ്റ്റ് ഓസ്ട്രേലിയന്‍ സബര്‍ബന്‍ ടര്‍ഫ് ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ നടന്ന നോര്‍ത്ത് പെര്‍ത്തും വെംബ്ലി ഡിസ്ട്രിക്റ്റും തമ്മിലുള്ള മൂന്നാം ഗ്രേഡ് മത്സരത്തിനിടെയാണ് അംപയര്‍ക്ക് പരുക്കേറ്റത്.
ചാള്‍സ് വെയാര്‍ഡ് റിസര്‍വില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. വലത്തേ കണ്ണും കവിളും ചുണ്ടുമെല്ലാം നീരുവന്ന് വീർത്ത നിലയിലാണുള്ളത്. ഒഴിഞ്ഞു മാറാനാകുന്നതിന് മുമ്പേ ബാറ്ററുടെ ഷോട്ട് നേരിട്ട് അംപയറുടെ മുഖത്ത് വന്നിടിക്കുകയായിരുന്നു.
അംപയറുടെ പരുക്കിൽ വലിയ ആശങ്ക വേണ്ടതില്ലെന്ന് സബര്‍ബന്‍ ടര്‍ഫ് ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിച്ചു. "ടോണിയുടെ മുഖത്തെ എല്ലുകള്‍ക്ക് ഒടിവൊന്നും സംഭവിച്ചിട്ടില്ല. ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യവും നിലവിലില്ല. എങ്കിലും അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. പരുക്കില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ടോണിക്ക് എല്ലാ ആശംസകളും നേരുന്നു," അസോസിയേഷൻ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്