2025 ഒക്ടോബറിലോ നവംബറിലോ മെസ്സിയും അർജൻ്റീനയും കേരളം സന്ദർശിക്കാൻ സാധ്യത. രണ്ട് മത്സരങ്ങളിൽ കേരളം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു മത്സരം ഉറപ്പിച്ചു, അർജൻ്റീനിയൻ ഫുട്ബോൾ അസോസിയേഷൻ്റെ കേരള സന്ദർശനത്തിന് ശേഷം രണ്ടാം മത്സരത്തിൽ തീരുമാനമുണ്ടാകും.
ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഏഷ്യൻ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. കൊച്ചിയാണ് മുൻഗണനാ വേദിയെങ്കിലും തിരുവനന്തപുരവും കോഴിക്കോടും കൂടി പരിഗണിക്കുന്നുണ്ടെന്ന് കായിക വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
ഫിഫ കലണ്ടര്‍ പ്രകാരം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അര്‍ജന്‍റീനയുടെ ലോകകപ്പ് യോഗ്യത മല്‍സരങ്ങള്‍ കഴിയും. പിന്നെ അടുത്തവര്‍ഷം രാജ്യാന്തര മല്‍സരങ്ങള്‍ക്കുള്ള രണ്ട് വിന്‍ഡോ ഒക്ടോബര്‍ 7 മുതല്‍ 15 വരെയും നവംബര്‍ 11 മുതല്‍ 19 വരെയുമാണ്.
ഇതില്‍ ഏതെങ്കിലും ഒരു വിന്‍ഡോയില്‍ ടീം എത്തുമെന്നാണ് പ്രതീക്ഷ. ഒരു വിന്‍ഡോയില്‍ രണ്ട് മല്‍സരങ്ങളാണ് ദേശീയ ടീമുകള്‍ കളിക്കുക. അതിനാലാണ് രണ്ട് മല്‍സരങ്ങള്‍ കേരളത്തില്‍ കളിക്കാനുള്ള താല്‍പര്യം സര്‍ക്കാര്‍ അറിയിച്ചത്. ഒരു മല്‍സരം ഉറപ്പിച്ചെങ്കിലും രണ്ടാം മത്സരത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്