കോഹ്ലിയെക്കുറിച്ച് പറയാൻ മാത്രം ഞാൻ ആരാണ്? ശിവം ദുബെ

JUNE 15, 2024, 2:11 PM

വിരാട് കോഹ്ലിക്കെതിരായ വിമർശനങ്ങൾ അവസാനിക്കാൻ അധികം സമയം വേണ്ടെന്ന് ഇന്ത്യൻ താരം ശിവം ദൂബെ. കോഹ്ലി ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ റൺസ് കണ്ടെത്തിയിരുന്നില്ല.

കോഹ്ലിയുടെ ഫോമിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ദൂബെ. കോഹ്ലി മൂന്ന് മത്സരങ്ങൾ കളിച്ചില്ല എങ്കിൽ അടുത്ത മൂന്നിൽ സെഞ്ച്വറി അടിക്കാൻ കഴിവുള്ള താരമാണെന്ന് ദൂബെ പറഞ്ഞു.

കോഹ്ലിയെക്കുറിച്ച് പറയാൻ മാത്രം ഞാൻ ആരാണ്? മൂന്ന് മത്സരങ്ങളിൽ അദ്ദേഹത്തിന് റൺസ് ലഭിച്ചില്ലെങ്കിൽ, അടുത്ത മൂന്ന് മത്സരങ്ങളിൽ അദ്ദേഹം മൂന്ന് സെഞ്ച്വറി നേടിയേക്കാം, അതോടെ ചർച്ചകൾ അവസാനിക്കും,' ഓൾറൗണ്ടർ ദുബെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

'കോഹ്ലിയുടെ കളിയെക്കുറിച്ചും അദ്ദേഹം എങ്ങനെ കളിക്കുന്ന താരമാണെന്നും ഞങ്ങൾക്കെല്ലാം അറിയാം.' ദൂബെ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam