അമാനുഷിക പ്രകടനത്തിലൂടെ സൂപ്പർ ഹീറോയായി മാറിയ വൊസീഞ്ഞ ലോകകപ്പ് വേദി വിടുമ്പോൾ കളിക്കാൻ ഒരു ക്ലബില്ലെന്നതാണ് സത്യം. പോർച്ചുഗീസ് രണ്ടാം ഡിവിഷൻ ക്ലബായ ജി.ഡി ചാവേസുമായുള്ള കരാർ ജൂൺ 1 ഓടെ അവസാനിച്ചിരുന്നു.
നാല്പതിലും പ്രായം തളർത്താത്ത പോരാളിക്കായി ചില ബ്രസീലിയൻ ക്ലബുകളും അമേരിക്കൻ മേജർ ലീഗ് ക്ലബുകളും നീക്കം തുടങ്ങിയതായാണ് വിവരം.
18 മില്യൺ സ്‌പെയിനെതിരായ ലോകകപ്പിലെ കേപിന്റെ ആദ്യ മത്സരത്തിന് പിന്നാലെ വൊസീഞ്ഞയുടെ ഇൻസ്റ്റാഗ്രാമിലെ ഫോളോവേഴ്സ് 50,000ത്തിൽ നിന്ന് 18 മില്യണായി കുതിച്ചുയർന്നു.
സ്പെയിനെതിരായ ആദ്യ മത്സരത്തിൽ 7 സേവുകൾ നേടത്തി ലോകത്തെ അമ്പരിപ്പിച്ചശേഷം സംസാരിക്കവെ തന്റെ അമ്മയ്ക്ക് അമേരിക്കൻ വിസയ്ക്ക് ആവശ്യമായ പണമില്ലാത്തതിനാൽ ലോകകപ്പ് മത്സരം നേരിട്ട് കാണാനാകുന്നില്ല എന്ന സങ്കടം വൊസീഞ്ഞ പങ്കുവച്ചിരുന്നു. പിന്നാലെ വിഷയത്തിൽ ഇടപെട്ട് യു.എസ് അധികൃതർ സ്‌പെഷ്യൽ കേസായി പരിഗണിച്ച് താരത്തിന്റെ അമ്മയ്ക്ക് വിസ നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
